Follow KVARTHA on Google news Follow Us!
ad

യുവതി ശബരിമല ദര്‍ശനത്തിന് തിരിച്ചുവെന്ന് വ്യാജ വാര്‍ത്ത; ജനം ടിവിക്കെതിരെ പോലീസ് കേസെടുത്തു

യുവതി ശബരിമലയ്ക്ക് തിരിച്ചുവെന്ന് വ്യാജവാര്‍ത്ത നല്‍കിയ ജനം ടിവിക്കെതിരെ Kerala, Ernakulam, News, Aluva, Channel, Media, Case, Fake news, Fake news; Case against Janam TV
ആലുവ: (www.kvartha.com 07.11.2018) യുവതി ശബരിമലയ്ക്ക് തിരിച്ചുവെന്ന് വ്യാജവാര്‍ത്ത നല്‍കിയ ജനം ടിവിക്കെതിരെ പോലീസ് കേസെടുത്തു. എടത്തല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിപിഎം ആലുവ മുന്‍ ഏരിയ കമ്മറ്റിയംഗവും മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന എടത്തല പാലാഞ്ചേരിമുകള്‍ തേജസ്സില്‍ റഹീമിന്റെ ഭാര്യ ശശികലയാണ് പരാതിക്കാരി. മരുമകള്‍ ശബരിമല ദര്‍ശനത്തിന് തിരിച്ചുവെന്ന് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ശശികലാ റഹീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.


സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന കുറ്റത്തിന് ഐ.പി.സി. 153 പ്രകാരമാണ് കേസെന്ന് ഡി വൈ എസ് പി എആര്‍ ജയരാജ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Ernakulam, News, Aluva, Channel, Media, Case, Fake news, Fake news; Case against Janam TV