Follow KVARTHA on Google news Follow Us!
ad

ശബരിമല നിരോധനാജ്ഞ: പത്തനംതിട്ട എസ്പിക്ക് തീരുമാനമെടുക്കാമെന്നു ഡിജിപി

ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞയുടെ കാര്യത്തില്‍ പത്തനംതിട്ട എസ്പിക്ക് തീരുമാനമെടുക്കാമെന്നു ഡിജിപി ലോക്‌നാഥ് ബെഹ് റ. നിരോധനാജ്ഞ കാലാവധി വെKerala, Thiruvananthapuram, News, Pathanamthitta, Police, Sabarimala Temple, Sabarimala, Religion, Trending, DGP on Sabarimala 144
തിരുവനന്തപുരം: (www.kvartha.com 29.11.2018) ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞയുടെ കാര്യത്തില്‍ പത്തനംതിട്ട എസ്പിക്ക് തീരുമാനമെടുക്കാമെന്നു ഡിജിപി ലോക്‌നാഥ് ബെഹ് റ. നിരോധനാജ്ഞ കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സാഹചര്യങ്ങള്‍ പരിശോധിച്ചു നിരോധനാജ്ഞ വേണോ എന്ന കാര്യത്തില്‍ എസ്പിക്ക് തീരുമാനമെടുക്കാമെന്ന് ഡിജിപി അറിയിച്ചത്.

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞയുമായി ബന്ധപ്പെട്ട ഉത്തരവിറക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് ആസ്ഥാനത്തിന്റെ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാകാറില്ലെന്നും മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ ഡിജിപി പറഞ്ഞു.

ഏതെങ്കിലും സ്ഥലത്തു ക്രമസമാധാന പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്താല്‍ 10 മിനിറ്റിനുള്ളില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം കെട്ടിടത്തോടത്തോടൊപ്പം സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമ കേന്ദ്രത്തിന്റെയും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഹെല്‍പ് ലൈനിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.



Keywords: Kerala, Thiruvananthapuram, News, Pathanamthitta, Police, Sabarimala Temple, Sabarimala, Religion, Trending, DGP on Sabarimala 144