Follow KVARTHA on Google news Follow Us!
ad

'നിങ്ങളുടെ എച്ച് ഐ വി സ്റ്റാറ്റസ് അറിയൂ'; ഡിസംബര്‍ 1 - ലോക എയ്ഡ്‌സ് ദിനം

ഡിസംബര്‍ 1; ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എച്ച് ഐ വി അണുബാധ ഇന്നും ലോകത്ത് നിലനില്‍ക്കുന്നുവെന്നും അണുബാധിതരെ AIDS, HIV, HIV Positive, News, World, Helth, Dec 1st: World aids day
(www.kvartha.com 30.11.2018) ഡിസംബര്‍ 1; ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എച്ച് ഐ വി അണുബാധ ഇന്നും ലോകത്ത് നിലനില്‍ക്കുന്നുവെന്നും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന് ചെയ്യാനുണ്ടെന്നും ഈ ദിനം മാനവരാശിയെ ഓര്‍മ്മിപ്പിക്കുകയാണ്. 'നിങ്ങളുടെ എച്ച് ഐ വി സ്റ്റാറ്റസ് അറിയൂ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
AIDS, HIV, HIV Positive, News, World, Helth, Dec 1st: World aids day

നമ്മുടെ സമൂഹത്തില്‍ ഇനി ഒരു പുതിയ എച്ച് ഐ വി അണുബാധ പോലും ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മതയും മുന്‍കരുതലുകളും നാം ഓരോരുത്തരും എടുക്കണമെന്ന് ഈ ദിനം ഓര്‍മ്മിപ്പിക്കുകയാണ്. മാറുന്ന ജീവിത സാഹചര്യങ്ങളില്‍ എച്ച് ഐ വി പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍, എന്നിവയിലൂടെയാണ് പ്രധാനമായും എച്ച് ഐ വി പകരുന്നത്. നാം ചില മുന്‍കരുതലുകള്‍ എടുത്താല്‍ പുതിയ എച്ച് ഐ വി വൈറസുകളുടെ വ്യാപനം പൂര്‍ണ്ണമായും തടയുവാന്‍ നമുക്ക് കഴിയും.

എച്ച് ഐ വി അണുബാധിതര്‍ സമൂഹത്തില്‍ നിന്നും, ചിലപ്പോള്‍ വീട്ടില്‍ നിന്നും, ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരുന്നു. സാമൂഹ്യനിന്ദയും വിവേചനവും ഭയന്ന് എച്ച് ഐ വി അണുബാധിതര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുവാന്‍ മടിക്കുന്നു. ഇവിടെ നാം ചെയ്യേണ്ടത് എച്ച് ഐ വി അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയും, അവര്‍ക്ക് മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ്.

ആവശ്യമായ കരുതലും, പരിചരണവും നല്‍കി എച്ച് ഐ വി അണുബാധിതരെ ഈ സമൂഹത്തിന്റെ ഭാഗമായി കാണണമെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒറ്റപ്പെടലും വിവേചനവും ഇല്ലെങ്കില്‍ സമൂഹത്തിലെ മുഴുവന്‍ എച്ച് ഐ വി അണുബാധിതരെയും കണ്ടെത്തുവാനും, അത് വഴി അവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശവും, ചികിത്സയും ലഭ്യമാക്കുവാനും കഴിയും.

ആദ്യ കാലങ്ങളില്‍ എയിഡ്‌സ് ബാധിച്ച ഒരാള്‍ പ്രതിരോധ ശേഷി നഷ്ടപ്പെട്ട് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മരിച്ചു പോകുന്ന അവസ്ഥയാണ് കണ്ടു കൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് എച്ച് ഐ വി / എയിഡ്‌സിന് നൂതനങ്ങളായ ചികിത്സാരീതികള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് 'ആന്റി റിട്രോ വൈറല്‍ ട്രീറ്റ്‌മെന്റ്' അഥവാ എ ആര്‍ ടി. ഇത് വഴി എച്ച് ഐ വി അണുബാധിതരുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതം നയിക്കുവാന്‍ സാധിക്കുന്നു.

എന്നാല്‍ ബഹു ഭൂരിപക്ഷം ആളുകള്‍ക്കും ഇന്നും ചികിത്സാരീതികള്‍ കുറിച്ച് വേണ്ടത്ര അവബോധമില്ല. ചികിത്സ ആവശ്യമുള്ള മുഴുവന്‍ എച്ച് ഐ വി അണുബാധിതര്‍ക്കും ഈ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ എയിഡ്‌സ് മൂലമുള്ള മരണനിരക്ക് കുറയ്ക്കുവാന്‍ കഴിയും. എച്ച് ഐ വി പ്രതിരോധത്തിന് ഓരോ പൗരനും മുന്‍കയ്യെടുക്കണമെന്ന ആഹ്വാനമായാണ് നാം ഈ വര്‍ഷം എയിഡ്‌സ് ദിനം ആചരിക്കുന്നത്.

ഈ വര്‍ഷത്തെ എയിഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് രാവിലെ 9.30 ന് പിറവം നഗരസഭ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ (പാര്‍ക്ക്) വെച്ച് എംഎല്‍എ അഡ്വ. അനൂപ് ജേക്കബ് നിര്‍വഹിക്കും. പിറവം നഗരഭ ചെയര്‍മാന്‍ സാബു കെ ജേക്കബ് അധ്യക്ഷത വഹിക്കും. ഉദ്ഘാടനചടങ്ങിന് മുന്നോടിയായി പിറവം നഗരത്തില്‍ രാവിലെ ഒമ്പതിന് വിദ്യാര്‍ഥികളും, ആരോഗ്യപ്രവര്‍ത്തകരും, കുടുംബശ്രീ, അങ്കണവാടി ജീവനക്കാരും പങ്കെടുക്കുന്ന വിപുലമായ ബോധവല്‍ക്കരണ റാലി സംഘടിപ്പിക്കും.

ഇതോടനുബന്ധിച്ച് നവംബര്‍ 30 ന് വൈകിട്ട് അഞ്ച് മണിക് പിറവം നഗരത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അണിനിരക്കുന്ന വിളംബര റാലിയും, തുടര്‍ന്ന് കോടതി ജംഗ്ഷനില്‍, എച്ച് ഐ വി ബാധിതരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ദീപം തെളിയിക്കല്‍ ചടങ്ങും സംഘടിപ്പിക്കുന്നു. ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലുടനീളം സന്നദ്ധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: AIDS, HIV, HIV Positive, News, World, Helth, Dec 1st: World aids day