Follow KVARTHA on Google news Follow Us!
ad

ആ പ്രതീക്ഷയും അസ്തമിച്ചു; 52കാരിയെ ആക്രമിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യമില്ല; ജാമ്യാപേക്ഷ കോടതി തള്ളി

ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയില്‍ ചെറുമക്കളുടെ ചോറൂണിനെത്തിയPathanamthitta, News, Politics, BJP, K. Surendran, Bail plea, Court, Sabarimala Temple, Religion, Kerala,
പത്തനംതിട്ട: (www.kvartha.com 30.11.2018) ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയില്‍ ചെറുമക്കളുടെ ചോറൂണിനെത്തിയ 52കാരിയായ തീര്‍ത്ഥാടകയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വധശ്രമക്കേസില്‍ പ്രതി ചേര്‍ത്തതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്.

കേസില്‍ പ്രതിയായ മറ്റ് നാല് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. അതേസമയം, 2013ല്‍ യു.പി.എ സര്‍ക്കാരിന്റെ ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ട്രെയിന്‍ തടയാന്‍ ശ്രമിച്ച കേസില്‍ കെ.സുരേന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാവില്ല.

Pathanamthitta Principal sessions court rejects bail plea of K Surendran, Pathanamthitta, News, Politics, BJP, K. Surendran, Bail plea, Court, Sabarimala Temple, Religion, Kerala.

കേസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സുരേന്ദ്രന് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

എന്നാല്‍ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്നും സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും സുരേന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കേസ് പരിഗണിച്ച പത്തനംതിട്ട കോടതി വിധി പറയാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pathanamthitta Principal sessions court rejects bail plea of K Surendran, Pathanamthitta, News, Politics, BJP, K. Surendran, Bail plea, Court, Sabarimala Temple, Religion, Kerala.