Follow KVARTHA on Google news Follow Us!
ad

ശബരിമല വിഷയത്തെ ചൊല്ലി മൂന്നാം ദിവസവും സഭയില്‍ ബഹളം; പിരിഞ്ഞത് 21 മിനിറ്റിനുള്ളില്‍

ശബരിമല വിഷയത്തെ ചൊല്ലി മൂന്നാംദിവസവും നിയമസഭയില്‍ പ്രതിഷേധ Thiruvananthapuram, News, Politics, Sabarimala Temple, Religion, Protesters, Assembly, Trending, Kerala
തിരുവനന്തപുരം: (www.kvartha.com 30.11.2018) ശബരിമല വിഷയത്തെ ചൊല്ലി മൂന്നാംദിവസവും നിയമസഭയില്‍ പ്രതിഷേധ ബഹളം. ഇതേതുടര്‍ന്ന് ചോദ്യോത്തരവേള മൂന്നാം ദിവസവും റദ്ദാക്കി. ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍ എന്നിവ വെട്ടിച്ചുരുക്കി. സഭ 21 മിനിറ്റിനുള്ളില്‍ പിരിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സഭ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പിരിയുന്നത്.

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സഭാ നടപടികള്‍ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ നിയമസഭ പിരിഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ ഒരേ വിഷയത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിഷേധം പാടില്ലെന്നും ശബരിമല വിഷയം സഭ എട്ട് മണിക്കൂറോളം ചര്‍ച്ച ചെയ്തതാണെന്നും സ്പീക്കര്‍ നിലപാടെടുത്തു.

Opposition disrupts Kerala assembly proceedings over Sabarimala, Thiruvananthapuram, News, Politics, Sabarimala Temple, Religion, Protesters, Assembly, Trending, Kerala

എന്നാല്‍ സോളാര്‍ വിഷയം ആറ് അടിയന്തര പ്രമേയങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ശബരിമല വിഷയം ചോദ്യോത്തര വേള നിറുത്തി വച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വേണമെങ്കില്‍ ആദ്യ സബ്മിഷനായി ശബരിമല വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും ഇക്കാര്യം പ്രതിപക്ഷം അംഗീകരിച്ചില്ല.

തുടര്‍ന്ന് മര്യാദയുടെയും മാന്യതയുടെയും പരിധി പ്രതിപക്ഷാംഗങ്ങള്‍ ലംഘിക്കുന്നതായും സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതു തുടര്‍ന്നതോടെ ചോദ്യോത്തര വേള റദ്ദാക്കി.

കഴിഞ്ഞ ദിവസം സഭ പിരിഞ്ഞ ശേഷം മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷം പരാതിപ്പെട്ടെങ്കിലും സഭയ്ക്ക് പുറത്തെ കാര്യങ്ങളില്‍ ഇടപെടാന്‍ ആകില്ലെന്നായിരുന്നു സ്പീക്കറുടെ നടപടി. സഭയ്ക്ക് പുറത്ത് ഭരണ, പ്രതിപക്ഷങ്ങള്‍ നടത്തുന്ന രാഷ്ട്രീയ ആരോപണങ്ങളില്‍ നിയമസഭയ്ക്ക് ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്പീക്കര്‍ മുന്‍വിധികളോടെ പെരുമാറുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ നിയമസഭാ നടപടികളുമായി സഹകരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Opposition disrupts Kerala assembly proceedings over Sabarimala, Thiruvananthapuram, News, Politics, Sabarimala Temple, Religion, Protesters, Assembly, Trending, Kerala.