Follow KVARTHA on Google news Follow Us!
ad

കെപി സി സിക്ക് തിരിച്ചടിയായി രാഹുലിന്റെ പ്രസ്താവന; ശബരിമലയില്‍ കോണ്‍ഗ്രസ് മലക്കംമറിയുമോ?

ശബരിമല വിഷയത്തില്‍ കെപി സി സിക്ക് തിരിച്ചടിയായി രാഹുലിന്റെ പ്രസ്ഥാവന. 'ശബരിമലയില്‍Kerala, National, Shabarimala, News, Thiruvananthapuram, Bhoppal, Rahul Gandhi, Politics, Rahul gandhi's statement; retaliation for KPCC
തിരുവനന്തപുരം: (www.kvartha.com 31.10.2018) ശബരിമല വിഷയത്തില്‍ കെപി സി സിക്ക് തിരിച്ചടിയായി രാഹുലിന്റെ പ്രസ്താവന. 'ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച കോടതിവിധിയെ അനുകൂലിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. 'പുരുഷനും സ്ത്രീക്കും തുല്യാവകാശമുണ്ട്. സ്ത്രീകള്‍ക്ക് എല്ലായിടത്തും പ്രവേശനം അനുവദിക്കണം. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നു.' കഴിഞ്ഞദിവസം രാഹുല്‍ ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടിന് എതിരാണ് തന്റെ അഭിപ്രായമെന്ന് രാഹുല്‍ ഗാന്ധി വിശദീകരിച്ചു. വൈകാരികമായ വിഷയമായതിനാലാണ് പാര്‍ട്ടിയുടെ കേരള ഘടകം വിശ്വാസികളെ പിന്തുണയ്ക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കെപിസിസിക്ക് തിരിച്ചടിയായിരിക്കുകയാണ് രാഹുലിന്റെ പ്രസ്ഥാവന. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിന് അനുസൃതമായി കെപിസിസി നിലപാട് മാറ്റുമോയെന്നാണ് ഇപ്പോള്‍ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, National, Shabarimala, News, Thiruvananthapuram, Bhoppal, Rahul Gandhi, Politics, Rahul gandhi's statement; retaliation for KPCC