Follow KVARTHA on Google news Follow Us!
ad

അമിത് ഷാക്കെതിരേ കേസെടുക്കണമെന്ന് ബീഹാറില്‍ ഹര്‍ജി

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാNews, Thiruvananthapuram, Kerala, Complaint, Amit shah
തിരുവനന്തപുരം:(www.kvartha.com 30/10/2018) ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. ബിഹാര്‍ സീതാമറിയിലെ പൊതുപ്രവര്‍ത്തകനായ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് അമിത് ഷായ്ക്ക് എതിരെ പരാതി നല്‍കിയത്.

സ്ത്രീകളെ അക്രമിക്കുന്ന തരത്തിലുള്ളതും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമായിരുന്നുവെന്നുമാണ് അമിത് ഷായ്ക്ക് എതിരെയുള്ളള പരാതി. കേസ് നവംബര്‍ ആറിന് കോടതി പരിഗണിക്കും.

News, Thiruvananthapuram, Kerala, Complaint, Amit shah,Petition in Bihar demands take case against Amit Shah


ഐ.പി.സി 124 എ, 120 ബി, 295 എന്നീ വകുപ്പുകളിലായി രാജ്യദ്രോഹകുറ്റം, ക്രിമിനല്‍ ഗൂഢാലോചന, മതത്തെയോ ജാതിയെയോ മുറിവേല്‍പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിത് ഷാ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും പരാതി പറയുന്നുണ്ട്.

നേരത്തെ അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗം ഭരണാഘടനാവിരുദ്ധവും കോടതിയലക്ഷ്യവുമെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചിരുന്നു. പ്രായോഗിക വിധികള്‍ മാത്രമെ സുപ്രീംകോടതി വിധിക്കാവൂ എന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്റെ പ്രസ്താവന ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം പറഞ്ഞു.

സി.പി.ഐ.എം, കോണ്‍ഗ്രസ്, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടികള്‍ ഇതിനോടകം അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'പ്രായോഗികമാകുന്ന വിധികളാണ് കോടതി പുറപ്പെടുവിക്കേണ്ടത്. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കരുത്' എന്നായിരുന്നു ഷായുടെ പ്രസ്താവന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Thiruvananthapuram, Kerala, Complaint, Amit shah,Petition in Bihar demands take case against Amit Shah