Follow KVARTHA on Google news Follow Us!
ad

മഅ്ദനി, സിമി, മാധ്യമം: സിദ്ദീഖ് ഹസന്റെ അപൂര്‍വ അഭിമുഖം ജമാഅത്തിനു ദഹിക്കുമോ?

അബ്ദുല്‍ നാസര്‍ മഅ്ദനിയെയും സിമിയെയും തള്ളിപ്പറയുകയും പോപ്പുലര്‍ ഫ്രണ്ടും Thiruvananthapuram, News, Politics, Abdul-Nasar-Madani, Religion, Media, Study, Terrorists, Kerala,
തിരുവനന്തപുരം: (www.kvartha.com 01.10.2018) അബ്ദുല്‍ നാസര്‍ മഅ്ദനിയെയും സിമിയെയും തള്ളിപ്പറയുകയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളെ തള്ളിപ്പറയുകയും ചെയ്യുന്ന ജമാഅത്ത് മുന്‍ അമീര്‍ പ്രൊഫ കെ എ സിദ്ദീഖ് ഹസന്റെ അപൂര്‍വ അഭിമുഖം ചര്‍ച്ചയാകുന്നു.

സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിലാണ് ദീര്‍ഘകാലമായി സാമൂഹിക പ്രശ്‌നങ്ങളില്‍ പരസ്യപ്രതികരണത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന സിദ്ദീഖ് ഹസന്റെ ദീര്‍ഘ അഭിമുഖം. അദ്ദേഹം പറയുന്ന പല കാര്യങ്ങളും ജമാഅത്തിന്റെ സംസ്ഥാന നേതൃത്വത്തിനുതന്നെ ദഹിക്കുന്നതല്ല.


'അബ്ദുല്‍ നാസര്‍ മഅ്ദനി ഐഎസ്എസ് ( ഇസ്ലാമിക സേവാ സംഘം) രൂപീകരിച്ചു രംഗത്തുവന്നത് ബാബരി മസ്ജിദ് പ്രശ്‌നം കത്തിനില്‍ക്കുമ്പോഴാണ്. ഞങ്ങള്‍ ആദ്യം ഒരുതരം നിഷ്പക്ഷതയാണ് പാലിച്ചത്. അത് അവരെ അംഗീകരിക്കുന്നു എന്ന അര്‍ത്ഥത്തിലായിരുന്നില്ല. അവരെ പ്രോല്‍സാഹിപ്പിച്ചിട്ടൊന്നുമില്ല.'' എന്ന് അക്കാലത്ത് ജമാഅത്ത് അമീറായിരുന്ന സിദ്ദീഖ് ഹസന്‍ ഇതാദ്യമായി പറയുന്നു. പക്ഷേ, ജമാഅത്ത് തുടങ്ങിയ മാധ്യമം ദിനപത്രം അവരെ പ്രോല്‍സാഹിപ്പിച്ചില്ലേ എന്ന ചോദ്യത്തിന് ഇതാണ് അദ്ദേഹത്തിന്റെ മറുപടി:

''അവരുടെ മാത്രമല്ല എല്ലാവരുടെയും വാര്‍ത്തകള്‍ കൊടുത്തുകൊണ്ടാണിരുന്നത്. യുക്തിവാദികളുടെയും അന്ന് കേരളത്തില്‍ വേരില്ലാതിരുന്ന ബിജെപിയുടെയും ഉള്‍പ്പെടെ. അതില്‍ വിവേചനം കാണിച്ചിട്ടില്ല. പക്ഷേ, എല്ലാ നിയന്ത്രണങ്ങളും വിട്ട് വളരെ പരുഷമായ നിലയില്‍ മുന്നോട്ടു പോയപ്പോള്‍ ഞങ്ങള്‍ക്ക് അവരെ വിമര്‍ശിക്കേണ്ടി വന്നു. വിമര്‍ശനങ്ങള്‍ അവര്‍ സഹിച്ചില്ല. അതില്‍ നിന്നാണ് ഇങ്ങോട്ടുള്ള എതിര്‍പ്പു വന്നത്. ജമാഅത്തെ ഇസ്ലാമി ഔദ്യോഗികമായ മഅ്ദനിയുമായി സഹകരിക്കുകയോ അവരുടെ ഏതെങ്കിലും സമിതികളുടെ ഭാഗമാവുകയോ ചെയ്തിട്ടില്ല.'' ആ സമയത്ത് മുസ്ലിം നേതൃകൂട്ടായ്മ ഇടപെട്ടു.

മഅ്ദനിയുമായി ചര്‍ച്ച നടത്താനും അദ്ദേഹത്തിന്റെ രാഷ്ട്രീയം പഠിക്കാനും ശ്രമിച്ചു. ഗൗരവതരമായ ചര്‍ച്ചകള്‍ പല സ്ഥലത്തുവച്ചും നടന്നു. പക്ഷേ, അത് പരാജയപ്പെടുകയാണ് ചെയ്തത്. നിലപാടുകളില്‍ നിന്ന് ഒരടി പോലും മാറാന്‍ മഅ്ദനി തയ്യാറായിരുന്നില്ല. സമുദായത്തിന് ദോഷമാണ്, ദുഷ്‌പേര് വരുത്തും, മൊത്തത്തില്‍ അവരെ മാത്രമല്ല ബാധിക്കുക എന്നീ കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

പക്ഷേ, അവരില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ പേരിലുള്ള ജയില്‍വാസത്തിനു ശേഷം കുറ്റവിമുക്തനായി പുറത്തുവന്നപ്പോള്‍ മഅ്ദനി പഴയ തീവ്രവാദ നിലപാടുകളെ മുഴുവന്‍ തള്ളിപ്പറഞ്ഞു.

ജമാഅത്ത് അടിസ്ഥാന ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാതെ ശക്തമായി മുറുകെപ്പിടിച്ചുകൊണ്ട് രാജ്യത്തിന്റെ സാഹചര്യങ്ങള്‍ മുന്നില്‍വച്ചുകൊണ്ട് പ്രായോഗിക സമീപനം എടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നാണ് സിദ്ദീഖ് ഹസന്‍ പറയുന്നത്. മഹാരാജാസ് കോളജിലെ അഭിമന്യു വധത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നു വന്നത് മുസ്ലിം സമുദായത്തിനാകെ പാപഭാരം പേറേണ്ട സ്ഥിതി വരുത്തിയെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

K A Siddik Hassan with controversial remarks, Thiruvananthapuram, News, Politics, Abdul-Nasar-Madani, Religion, Media, Study, Terrorists, Kerala


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K A Siddik Hassan with controversial remarks, Thiruvananthapuram, News, Politics, Abdul-Nasar-Madani, Religion, Media, Study, Terrorists, Kerala.