Follow KVARTHA on Google news Follow Us!
ad

ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഹിന്ദു സമാജ് സേവകനെ പോലീസ് അറസ്റ്റ് ചെയ്തു

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് Kochi, News, Religion, Trending, Sabarimala Temple, Police, Arrested, Supreme Court of India, Facebook, Kerala
കൊച്ചി: (www.kvartha.com 01.10.2018) ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഹിന്ദു സമാജ് സേവകന്‍ ശ്രീരാജ് കൈമളിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ ഒന്ന് തിങ്കളാഴ്ച എറണാകുളം ഹൈക്കോടതി ജംഗ്ഷന് മുന്നില്‍ വച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസിന്റെ വന്‍സന്നാഹം സ്ഥലത്ത് തമ്പടിച്ചിരുന്നു. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ഒരു ഹിന്ദു മരണത്തെ ഭയക്കേണ്ട കാര്യമില്ലെന്നും ഇത് ഭീരുത്വമായി കരുതേണ്ടതില്ലെന്നുമാണ് ശ്രീരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

Hindu Samaj Sevak threatens to commit suicide in front of HC, arrested, Kochi, News, Religion, Trending, Sabarimala Temple, Police, Arrested, Supreme Court of India, Facebook, Kerala

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഞാന്‍ ജീവത്യാഗം ചെയ്യുന്നു

എന്റെ അയ്യപ്പസ്വാമിയ്ക്ക് വേണ്ടി,

ഹിന്ദു സമൂഹത്തിന് വേണ്ടി ' ശ്രീരാജ് കൈമള്‍

വന്നു കയറിയ അതിഥികള്‍ക്കെല്ലാം കൈ നിറയെ വാരിക്കോരി കൊടുത്ത പൂര്‍വികരുടെ പിന്‍ഗാമിയാണ് ഞാന്‍. ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെ വിരുന്നുകാര്‍ വീട്ടുകാര്‍ ആയി. അവര്‍ ആദ്യം കൈവച്ചത് ഇവിടുത്തെ ക്ഷേത്രങ്ങളില്‍ ആയിരുന്നു. സ്വത്ത് വഹകളും സമ്പത്തും കൊള്ളയടിച്ചു.

എന്നിട്ടും വെറി തീരാതെ ചിലത് തകര്‍ക്കുകയും ചെയ്യും. ഇപ്പോള്‍ അതിന്റെ രീതി മാറി. അധികാരവും ഭൂരിപക്ഷവും ഹിന്ദുവിനായിട്ടും തന്റെ ക്ഷേത്രങ്ങളുടെ ഭരണവും സ്വത്തും സമ്പത്തും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം കണ്മുന്നില്‍ കൂടി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ശബരിമല അതില്‍ അവസാനത്തേതായേ പറ്റൂ,

പറയാന്‍ കാരണം ഉണ്ട്. എന്റെ 19 -ാം വയസില്‍ ആണ് ഞാന്‍ മുഴുവന്‍ സമയ ഹിന്ദുത്വ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ ഇന്ന് വരെ എന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ രാഷ്ട്രീയപരമായോ ജാതിപരമായോ യാതൊരു വേര്‍തിരിവും എന്റെ സമൂഹത്തോട് കാണിച്ചിട്ടില്ല. ആ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇന്ന് എന്റെ സമാജത്തെ കുറച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്.

വോട്ടു ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ മാത്രം നടക്കുന്ന രാഷ്ട്രീയ കോമരങ്ങളില്‍ നിന്നും നിങ്ങള്‍ നീതി പ്രതീക്ഷിക്കരുത്. അരമനകളുടെയും മസ്ജിദുകളുടെയും മാത്രം സംരക്ഷകരായി അവര്‍ എന്നേ മാറി. സഭയെ ആക്രമിക്കുന്നു എന്നു വിലപിച്ചവരെയും ഇവിടെ കാണുന്നില്ല.

എല്ലാ മതങ്ങളും ഒന്നാണ് നിങ്ങള്‍ പറഞ്ഞു പഠിപ്പിച്ച അന്യ മതസ്ഥരും ഈ വിഷയത്തില്‍ നിങ്ങളോടൊപ്പം ഇല്ല.. രണ്ടുമാസം മാത്രം പ്രായമുള്ള AHP രാഷ്ട്രീയ ബജ്‌രംഗ്ദള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. പക്ഷേ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളില്‍ ഓരോരുത്തരിലും കനത്ത നിരാശയും ആത്മ വിശ്വാസമില്ലായ്മയും ബാധിച്ചിരിക്കുന്നു എന്നെനിക്ക് നിങ്ങളുടെ നിലപാടുകളില്‍ നിന്ന് വ്യക്തമാണ്.

'എന്റെ വീട്ടിലെ പെണ്ണുങ്ങള്‍ മല ചവിട്ടില്ല ', 'കോടതിയെ മാനിക്കുന്നു പക്ഷേ വിധി അംഗീകരിക്കുന്നില്ല 'എന്നൊന്നുമല്ല നിങ്ങള്‍ പറയേണ്ടത് 'എന്നെ സംരക്ഷിക്കുന്ന അയ്യപ്പ സ്വാമിയുടെ ആചാര അനുഷ്ടാനങ്ങള്‍ മരണം വരെ പരിപാലിക്കുവാന്‍ ഞാന്‍ മുന്നിട്ടിറങ്ങും എന്നാണ്.. ' പിന്തുണയില്‍ നിന്നും നിങ്ങള്‍ ഓരോരുത്തരെയും പങ്കാളിത്തത്തിലേയ്ക്ക് എത്തിക്കാന്‍ ഞാന്‍ നോക്കിയിട്ട് ഇനി ഒരു വഴിയേ കാണുന്നുള്ളൂ. 'ആത്മാഹൂതി ചെയ്യുക ' ഇത് ഭീരുത്വമല്ല.. ഒരു ഹിന്ദു സമാജ സേവകന്‍ എന്ന നിലയില്‍ എന്റെ ധര്‍മം ആണ്.

എന്റെ സമാജം അതിന്റെ സ്വാഭിമാനം തിരിച്ചു പിടിക്കണം, മഹാ സനാതന ധര്‍മത്തിന്റെ വൈവിധ്യങ്ങളെ കൊഞ്ഞനം കുത്തി പ്രാകൃതം എന്ന് വിധിയെഴുതുന്ന ഭരണ കൂടവും നീതി പീഠവും കണ്ണ് തുറക്കണം... എന്റെ ജീവത്യാഗം അതിന് കാരണമാകട്ടെ.. ഒന്നല്ലെങ്കില്‍ ആയിരം 'ശ്രീരാജ്'മാര്‍ ധര്‍മ സംരക്ഷണത്തിനായി നാളെ മുതല്‍ നിരത്തിലിറങ്ങും എന്ന പ്രതീക്ഷയില്‍ 01.10.2018 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ഹൈക്കോടതി ജംക്ഷനു മുന്‍പില്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്.. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ഹിന്ദു മരണത്തെ ഭയക്കേണ്ട കാര്യമില്ല..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hindu Samaj Sevak threatens to commit suicide in front of HC, arrested, Kochi, News, Religion, Trending, Sabarimala Temple, Police, Arrested, Supreme Court of India, Facebook, Kerala.