Follow KVARTHA on Google news Follow Us!
ad

ഇടതുപക്ഷ സര്‍ക്കാര്‍ പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചു; മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ച് ഉത്തരവായി; എം വി അബ്ദുല്‍ ഗഫൂര്‍ ചെയര്‍മാന്‍

മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ച് ഉത്തരവായി. ഇടതുപക്ഷ സര്‍ക്കാരിന്റെThiruvananthapuram, News, Education, Politics, Teachers, Pension, Kozhikode, Kerala
തിരുവനന്തപുരം: (www.kvartha.com 31.10.2018) മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിച്ച് ഉത്തരവായി. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കും എന്നത്. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നോമിനികള്‍ അടക്കം ബോര്‍ഡിന് 14 അംഗങ്ങള്‍ ഉണ്ടായിരിക്കും.

ബോര്‍ഡിന്റെ ആസ്ഥാനം കോഴിക്കോടാണ്. ബോര്‍ഡിന്റെ ചെയര്‍മാനായി എം. വി. അബ്ദുല്‍ ഗഫൂറിനെ (സൂര്യ ഗഫൂര്‍, കോഴിക്കോട്) സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. അഡ്വ.എ.കെ.ഇസ്മാഈല്‍ വഫ കോഴിക്കോട്, ഹാജി. പി.കെ.മുഹമ്മദ് ചേളാരി, അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട്, ഒ.പി.ഐ. കോയ കൊടുവള്ളി, പി.സി.സഫിയ കോഴിക്കോട്, ഖമറുദ്ദീന്‍ മയലവി കൊല്ലം, അബൂബക്കര്‍ സിദ്ദിഖ്.കെ (സിദ്ദിഖ് മലവി, ഐലക്കാട്), ഒ. ഒഷംസു പൊന്നാനി എന്നിവര്‍ മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്.

Govt to set up Kerala Madrasa Teachers Welfare Fund Board, Thiruvananthapuram, News, Education, Politics, Teachers, Pension, Kozhikode, Kerala.

ഇവര്‍ക്ക് പുറമെ എക്‌സ് ഒഫിഷ്വോ അംഗങ്ങളായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡി. സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീ. സെക്രട്ടറി, നിയമ വകുപ്പ് അഡീ. സെക്രട്ടറി, മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരെയും നോമിനേറ്റ് ചെയ്തു.

ബോര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്. ബോര്‍ഡിന്റെ പ്രഥമ യോഗം നവംബര്‍ ഏഴിന് രാവിലെ 10.30 ന് തിരുവനന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ ചേംബറില്‍ ചേരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Govt to set up Kerala Madrasa Teachers Welfare Fund Board, Thiruvananthapuram, News, Education, Politics, Teachers, Pension, Kozhikode, Kerala.