Follow KVARTHA on Google news Follow Us!
ad

പുരാവസ്തു പ്രാധാന്യമുള്ള ശില്‍പങ്ങള്‍ ആറന്മുളയില്‍ നിന്ന് കണ്ടെടുത്തു

പുരാവസ്തു പ്രാധാന്യമുള്ള ശില്‍പങ്ങള്‍ ആറന്മുളയില്‍ നിന്ന് കണ്ടെടുത്തുNews, Technology, Police, Study, Kerala,
ആറന്മുള: (www.kvartha.com 01.10.2018) പുരാവസ്തു പ്രാധാന്യമുള്ള ശില്‍പങ്ങള്‍ ആറന്മുളയില്‍ നിന്ന് കണ്ടെടുത്തു. ആറന്മുള ആഞ്ഞിലിമൂട്ടില്‍ക്കടവിന് സമീപമുള്ള നദീതീരത്ത് മണ്ണിടിഞ്ഞ ഭാഗത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. മണ്ണ് ചുട്ടെടുക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കളിമണ്ണില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളും ശില്‍പ്പങ്ങളുമാണ് കണ്ടെടുത്തത്.

എന്നാല്‍ നിര്‍മാണ ശൈലിയിലെ സൂക്ഷ്മത ആറന്മുളയുടെ പൗരാണിക പ്രാധാന്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. തിരുനിഴല്‍മാലയെന്ന തമിഴ് ഗ്രന്ഥത്തില്‍ ആറന്മുളയുടെ ഒട്ടേറെ പ്രത്യേകതകള്‍ പരാമര്‍ശിക്കുന്നുണ്ട്. ആറന്മുളയ്ക്കും വൈവിധ്യമാര്‍ന്ന തമിഴ് പാരമ്പര്യവുമായി ബന്ധമുണ്ട്.

Archaeological sculptures were recovered from Aranmula, News, Technology, Police, Study, Kerala

ശില്‍പങ്ങള്‍ പോലീസ് സാന്നിധ്യത്തില്‍ സുരക്ഷിതമായി ഏറ്റെടുത്തു. പുരാവസ്തു വകുപ്പിന് കൈമാറി വിശദമായ പഠനം നടത്തും. ശില്പങ്ങളുടെ പ്രത്യേകതകളും പഴക്കവും ഹെറിട്ടേജ് ഇന്‍സ്റ്റിട്യൂട്ടിലെ വിദഗ്ധരും പഠന വിധേയമാക്കുമെന്ന് ഹെറിട്ടേജ് ട്രസ്റ്റ് ട്രസ്റ്റി അജയകുമാര്‍ വല്ലുഴത്തില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Archaeological sculptures were recovered from Aranmula, News, Technology, Police, Study, Kerala.