Follow KVARTHA on Google news Follow Us!
ad

ശബരിമല സ്ത്രീപ്രവേശനം; വിധി ഉടന്‍ നടപ്പാക്കണമെന്നും സാവകാശം പാടില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതരോട് മുഖ്യമന്ത്രി

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി Thiruvananthapuram, News, Politics, Religion, Trending, Chief Minister, Pinarayi vijayan, Supreme Court of India, Kerala
തിരുവനന്തപുരം: (www.kvartha.com 30.09.2018) ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സാവകാശം നല്‍കാനാവില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സുപ്രീംകോടതി വിധിയോടെ ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നതോടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു വേണ്ടി ശുചിമുറികളും വിരിവയ്ക്കാനുള്ള സൗകര്യത്തിനുമപ്പുറം ഈ വര്‍ഷം വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്.

 Pinarayi on Sabarimala verdict, Thiruvananthapuram, News, Politics, Religion, Trending, Chief Minister, Pinarayi vijayan, Supreme Court of India, Kerala

അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 100 ഏക്കര്‍ ഭൂമി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും നിലയ്ക്കലില്‍ ഭൂമി അനുവദിക്കുന്നതിനു മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പു നല്‍കിയതായും പത്മകുമാര്‍ അറിയിച്ചു.

സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് സ്വതന്ത്രസംവിധാനമാണ്. സിപിഎം നിലപാടുമായി അതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമോയെന്ന് ബോര്‍ഡിനു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച തീരുമാനം വിശാലമായ ഭരണഘടന ബെഞ്ചിനു വിടണമെന്നു പുനഃപരിശോധന ഹര്‍ജിയോടൊപ്പം ആവശ്യപ്പെടാന്‍ പന്തളം രാജകുടുംബം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വിധി മറികടക്കാന്‍ നിയമനിര്‍മാണത്തിനു കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi on Sabarimala verdict, Thiruvananthapuram, News, Politics, Religion, Trending, Chief Minister, Pinarayi vijayan, Supreme Court of India, Kerala.