Follow KVARTHA on Google news Follow Us!
ad

തലപ്പുലം സഹകരണ ബാങ്ക് ഭൂമി വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം

തലപ്പുലം സര്‍വീസ് സഹ.ബാങ്ക് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയും സാമ്പത്തിക ക്രമക്കേടുംNews, Allegation, Bank, Probe, Press meet, Corruption, Kerala,
പാലാ: (www.kvartha.com 30.09.2018) തലപ്പുലം സര്‍വീസ് സഹ.ബാങ്ക് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്ന ആരോപണവുമായി സഹകാരികള്‍ രംഗത്ത്. 2012ലും 2016 ലും ബാങ്കിനു വേണ്ടി വാങ്ങിയ സ്ഥലങ്ങള്‍ ഉയര്‍ന്ന വിലകാണിച്ച് രജിസ്റ്റര്‍ ചെയ്ത് ബാങ്ക് പ്രസിഡന്റും ഭരണ സമിതിയും ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് ആരോപണം. 2012 ല്‍ 25 സെന്റ് സ്ഥലവും 2016ല്‍ ഒരേക്കര്‍ 11 സെന്റ് സ്ഥലവുമാണ് വാങ്ങിയത്.

ബാങ്ക് സ്ഥലം വാങ്ങുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഇടപാട് നടന്നിരിക്കുന്നതെന്ന് സഹകരണ വകുപ്പ് മീനച്ചില്‍ അസി. രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സഹകരിയും സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ വി.കെ.മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Corruption in Thalappulam bank land case, News, Allegation, Bank, Probe, Press meet, Corruption, Kerala

2017ല്‍ 25 സെന്റ് സ്ഥലം വാങ്ങിയ വകയില്‍ 10,27,800 രൂപയുടെ നഷ്ടം ബാങ്കിന് ഉണ്ടായി എന്നാണ് ഇത് സംബന്ധിച്ച് 2017ല്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും ഉണ്ടെങ്കില്‍ മാത്രമെ ഇടനിലക്കാരുടെ അഴിമതിയുടെ തോത് പൂര്‍ണമായും കണ്ടെത്താന്‍ സാധിക്കുകയുള്ളു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് 68 എ പ്രകാരം വിജിലന്‍സ് അന്വേഷണത്തിന് രജിസ്ട്രാര്‍ ഉത്തരവിട്ടു.

അഴിമതിക്ക് കൂട്ടുനിന്ന ബാങ്ക് സെക്രട്ടറിക്കും ഭരണ സമിതിയംഗങ്ങള്‍ക്കും പ്രസിഡന്റിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും വിജിലന്‍സ് അന്വേഷണം നേരിടുന്ന ഭരണ സമിതി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സഹകരികള്‍ ഓടോബര്‍ അഞ്ചിന് ബാങ്ക് ആസ്ഥാനത്തേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും വരാന്‍ പോകുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും വി.കെ. മോഹനന്‍ പറഞ്ഞു.
Keywords: Corruption in Thalappulam bank land case, News, Allegation, Bank, Probe, Press meet, Corruption, Kerala.