Follow KVARTHA on Google news Follow Us!
ad

പാര്‍ട്ടി ഓഫീസ് സര്‍ക്കാര്‍ ഭൂമിയില്‍; സിപിഎമ്മിന്റെ ഭൂമികയ്യേറ്റത്തിന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ബിജെപി

സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിന് മന്ത്രി ഇ ചന്ദ്രശേഖരന്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി കാസര്‍കോട് Kasaragod, BJP, CPM, Kerala, News, Protest, Minister E Chandrasekharan, BJP against E Chandrashekharan on land encroachment
പൂല്ലൂര്‍: (www.kvartha.com 29.09.2018) സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിന് മന്ത്രി ഇ ചന്ദ്രശേഖരന്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകന്ത് ആരോപിച്ചു. റവന്യൂ ഭൂമി കയ്യേറി സിപിഎം പാര്‍ട്ടി ഓഫിസ് നിര്‍മിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പുല്ലൂര്‍ - പെരിയ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുല്ലൂര്‍ - പെരിയ ഗ്രാമപഞ്ചായത്തിലെ ചാലിങ്കാല്‍ വെള്ളിക്കോത്ത് റോഡരികില്‍ കേളോത്താണ് സുശീലഗോപാലന്‍ നഗര്‍ ബ്രാഞ്ച് കമ്മറ്റിക്ക് വേണ്ടി സിപിഎം ലക്ഷങ്ങള്‍ ചിലവിട്ട് ഇരുനില കെട്ടിടം പടുത്തുയര്‍ത്തിയിരിക്കുന്നത്. പരാതി ലഭിച്ച് നടത്തിയ അന്വേഷണങ്ങളില്‍ ഭൂമി സര്‍ക്കാറിന്റെതാണെന്ന് റവന്യൂ വകുപ്പ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. റവന്യൂമന്ത്രി ഈ ഭൂമി തിരിച്ചുപിടിക്കാനോ പ്രതികരിക്കാനോ തയ്യാറാവത്തത് ഇതിന് കൂട്ടുനില്‍ക്കുന്നു എന്നതിന്റ തെളിവാണ് ചൂണ്ടികാണിക്കുന്നത്.
Kasaragod, BJP, CPM, Kerala, News, Protest, Minister E Chandrasekharan, BJP against E Chandrashekharan on land encroachment

നിയമവിരുദ്ധമായ ഈ കയ്യേറ്റത്തെ ജില്ലാ ഭരണകൂടവും പോലീസും തിരിച്ചുപിടിക്കാന്‍ തയ്യാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. ബിജെപി പുല്ലൂര്‍ - പെരിയ പഞ്ചാത്ത് പ്രസിഡണ്ട് ടി വി സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, സെക്രട്ടറി വി കുഞ്ഞിക്കണ്ണന്‍ ബളാല്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഇ കൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രദീപ് എം കൂട്ടക്കനി, ഉദുമ മണ്ഡലം പ്രസിഡണ്ട് ദിലീപ് പള്ളഞ്ചി എന്നിവര്‍ സംസാരിച്ചു. ബിജെപി പഞ്ചാത്ത് സെക്രട്ടറി പി രതീഷ് സ്വാഗതവും മുരളിധരന്‍ പെരിയ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, BJP, CPM, Kerala, News, Protest, Minister E Chandrasekharan, BJP against E Chandrashekharan on land encroachment