Follow KVARTHA on Google news Follow Us!
ad

ഗംഗയെ ശുദ്ധീകരിക്കാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ നല്‍കിയത് 22.5 കോടി

ലഖ്‌നൗ: (www.kvartha.com 31.08.2018) ഗംഗ നദിയെ ശുദ്ധീകരിക്കാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 22.5 കോടി രൂപ. നമാമി ഗംഗ പദ്ധതിക്കാണ് പണം നല്‍കിയിരിക്കുന്നത്. National, Ganga cleaning
ലഖ്‌നൗ: (www.kvartha.com 31.08.2018) ഗംഗ നദിയെ ശുദ്ധീകരിക്കാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 22.5 കോടി രൂപ. നമാമി ഗംഗ പദ്ധതിക്കാണ് പണം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നല്‍കിയ തുകയാണിത്.

ഇത് കൂടാതെ, ഗംഗയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പത്തോളം മാലിന്യ സംസ്‌കരണ പ്ലാന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഡോ ജസ്പര്‍ വീക്ക് ആണ് ഇക്കാര്യം അറിയിച്ചത്. 2015 മുതലാണ് ഗംഗ നവീകരണം ആരംഭിച്ചത്. ജര്‍മ്മന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഗംഗയെ ശുദ്ധീകരിക്കാനുള്ള കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒപ്പുവെച്ചിരുന്നു.

National, Ganga cleaning
ദിനം പ്രതി ഗംഗയില്‍ ഒരു ബില്യണ്‍ ലിറ്റര്‍ മാലിന്യങ്ങള്‍ തള്ളുന്നുവെന്നാണ് കണക്ക്. ഗംഗയെ പഴയതുപോലെ ആക്കാന്‍ ഇരുപതോ മുപ്പതോ വര്‍ഷങ്ങളെടുക്കും. ജര്‍മ്മന്‍ സര്‍ക്കാരിന്റെ ശ്രമഫലമായി റിനെ നദി ശുദ്ധീകരിച്ചിരുന്നു. ഇതിനായി മുപ്പത് വര്‍ഷമെടുത്തു. 45 ബില്യണ്‍ ഡോളറാണ് ഇതിനായി ചിലവാക്കിയ തുക.

എന്നാല്‍ ഗംഗയെ ശുദ്ധീകരിക്കാനായി അഞ്ച് വര്‍ഷത്തേയ്ക്ക് മാറ്റിവെച്ചിരിക്കുന്ന തുക 3 ബില്യണ്‍ ഡോളറാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Continuing their effort to rejuvenate the Ganga, the German government has contributed Rs 22.5 crore to the Namami Gange Programme in the past three years. In addition, ten Sewage Treatment Plants have also been set up to treat the tones of sewage which is found in the Ganga river.

Keywords: National, Ganga cleaning