Follow KVARTHA on Google news Follow Us!
ad

കേരളത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ അര്‍ണാബ് ഗോസ്വാമിക്കെതിരെ വക്കീല്‍ നോട്ടീസ്

കേരളത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ അര്‍ണാബ് ഗോസ്വാമിക്കെതിരെ വക്കീല്‍ നോട്ടീസ്. പ്രളയത്തെ അതിജീവിക്കാന്‍ പൊരുതുന്ന Legal notice, Kannur, Kerala, News, Legal notice against Arnab for humiliating Malayalees; Demands Rs 10 cr compensation
കണ്ണൂര്‍: (www.kvartha.com 30.08.2018) കേരളത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ അര്‍ണാബ് ഗോസ്വാമിക്കെതിരെ വക്കീല്‍ നോട്ടീസ്. പ്രളയത്തെ അതിജീവിക്കാന്‍ പൊരുതുന്ന കേരള ജനതയെ ആക്ഷേപിച്ചതിനാണ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ ആണ് നോട്ടീസ് അയച്ചത്.
Legal notice, Kannur, Kerala, News, Legal notice against Arnab for humiliating Malayalees; Demands Rs 10 cr compensation

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അപമാനമുണ്ടാക്കിയ പരാമര്‍ശത്തിന് നിരുപാധികം മാപ്പപേക്ഷിക്കണമെന്നും അത് ചാനലില്‍ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 10 കോടി രൂപ സംഭാവന നല്‍കി പരിഹാരം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പിഎല്‍എഫ് പ്രസിഡന്റ് അഡ്വ. പി ശശി, അഡ്വ. വി ജയകൃഷ്ണന്‍ മുഖേന നോട്ടീസ് അയച്ചത്.

യുഎഇ സഹായത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ട്വീറ്റ് ചെയ്തത് മറച്ചുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തെറ്റാണെന്ന് പ്രസ്താവിച്ചതിലൂടെ പ്രേക്ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അര്‍ണബ് ചെയ്തത്. ദുരിതക്കെടുതിയില്‍ നില്‍ക്കുമ്പോഴാണ് കേരളത്തിലുള്ളവരെല്ലാം മണ്ടന്മാരാണെന്ന തരത്തിലുള്ള പരാമര്‍ശം തന്റെ റിപ്പബ്ലിക് ചാനലിലൂടെ അര്‍ണബ് നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Legal notice, Kannur, Kerala, News, Legal notice against Arnab for humiliating Malayalees; Demands Rs 10 cr compensation