Follow KVARTHA on Google news Follow Us!
ad

വ്യാഖ്യാനിക്കാന്‍ കഴിയുമെന്നതാണ് ഭാരതത്തിലെ ഇതിഹാസ പുരാണങ്ങളുടെ പ്രത്യേകത: പി ശ്രീരാമകൃഷ്ണന്‍

വായനക്കാരന്റെ ബോധ്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ കഴിയുമെന്നതാണ് ഭാരതത്തിലെ ഇതിഹാസ പുരാണങ്ങളുടെ പ്രത്യേകതയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.Guruvayoor, Kerala, News, Inauguration, P Sriramakrishnan about Antiquities
ഗുരുവായൂര്‍: (www.kvartha.com 31.07.2018) വായനക്കാരന്റെ ബോധ്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ കഴിയുമെന്നതാണ് ഭാരതത്തിലെ ഇതിഹാസ പുരാണങ്ങളുടെ പ്രത്യേകതയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ച്ചിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ വിഷയത്തെ അധികരിച്ച് നടത്തുന്ന ചിത്രരാമായണപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

വായിക്കുന്നവന്റെ ബോധ്യത്തിനനുസരിച്ച് വായിക്കാവുന്ന രാമായണഗ്രന്ഥത്തിന്റെ വക്താക്കളായി ചിലര്‍ ചമയുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. വാല്‍മീകി രാമായണത്തിലെ ഏറ്റവും വലിയ പ്രത്യേകത മനോഹരമായ വരികളിലൂടെ ധാര്‍മ്മികതയുടേയും മര്യാദയുടേയും അടിത്തറ ജനങ്ങള്‍ക്ക് നല്‍കിയെന്നതാണ്. ധാര്‍മ്മികതയും, സാംസ്‌കാരികമൂല്യവും മാത്രമല്ല ജനാധിപത്യ മര്യാദയുടെ ആദ്യപാഠവും പകര്‍ന്നുനല്‍കിയ ഉത്തമ ഗ്രന്ഥമാണ് രാമായണമെന്നും സ്പീക്കര്‍ കൂട്ടിചേര്‍ത്തു.

ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ.ബി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എം വിജയന്‍, എ.വി പ്രശാന്ത്, പി ഗോപിനാഥന്‍, കെ.കെ രാമചന്ദ്രന്‍, അഡ്മിനിസ്റ്റര്‍ സി.സി ശശിധരന്‍, പ്രൊഫ കാട്ടൂര്‍ നാരായണപ്പിള്ള, ചുമര്‍ചിത്രപഠന കേന്ദ്രം പ്രിന്‍സിപ്പാള്‍ കെ.യു കൃഷ്ണകുമാര്‍, മുരളി പുറനാട്ടുകര എന്നിവര്‍ സംസാരിച്ചു. ഓഗസ്റ്റ് 8, 9, 10 ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാമായണത്തെ അധികരിച്ച് പ്രഗത്ഭരായ വ്യക്തികളുടെ സെമിനാര്‍ നടക്കും. പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെ നീണ്ടു നില്‍ക്കും. പ്രദര്‍ശനം ആഗസ്റ്റ് 16 വരെ തുടരും.

Keywords: Guruvayoor, Kerala, News, Inauguration, P Sriramakrishnan about Antiquities
  < !- START disable copy paste -->