Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിന് ഷണ്ഡത്വം ആരോപിച്ച് വിവാഹ മോചന ഹര്‍ജി നല്‍കിയ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും മറ്റൊരു സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ അയച്ചുകൊടുത്ത് യുവാവിന്റെ പ്രതികാരം

ഭര്‍ത്താവിന് ഷണ്ഡത്വം ആരോപിച്ച് വിവാഹ മോചന ഹര്‍ജി നല്‍കിയ ഭാര്യയ്ക്കുംchennai, News, Parents, Court, Arrested, Crime, Criminal Case, National,
ചെന്നൈ: (www.kvartha.com 31.07.2018) ഭര്‍ത്താവിന് ഷണ്ഡത്വം ആരോപിച്ച് വിവാഹ മോചന ഹര്‍ജി നല്‍കിയ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും മറ്റൊരു സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ അയച്ചുകൊടുത്ത് യുവാവിന്റെ പ്രതികാരം. ഹൈദരാബാദില്‍ നിന്നുള്ള 32 കാരനാണ് താന്‍ പുരുഷത്വം ഇല്ലാത്തവനെന്ന് പറഞ്ഞ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അയച്ചുകൊടുത്ത് പ്രതികാരം തീര്‍ത്തത്.

സംഭവത്തില്‍ ഹൈദരാബാദിലെ ലാല്‍ബഹാദൂര്‍ നഗര്‍ നിവാസിയായ വിബവാസു എന്നയാളെ ഐടി നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ അനുഷയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചു. വിബാവാസുവും കൊടുങ്ങയൂരിലെ മുത്തമിഴ് നഗറിലെ അനുഷയും തമ്മിലുള്ള വിവാഹം 2016 ലായിരുന്നു നടന്നത്. എന്നാല്‍ വെറും 15 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. തുടര്‍ന്ന് അനുഷ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു.

Facing divorce, Hyderabad man stars in immoral video, sends it to in-laws , chennai, News, Parents, Court, Arrested, Crime, Criminal Case, National

എന്നാല്‍ രണ്ടു കുടുംബവും ചേര്‍ന്ന് ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടയില്‍ അനുഷ വിവാഹമോചനത്തിനായി കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഭര്‍ത്താവിന് പുരുഷത്വം ഇല്ല എന്നായിരുന്നു ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വിവാഹമോചനത്തിനായി അനുഷ പറഞ്ഞ ന്യായം പിന്നീട് മനസ്സിലാക്കിയ വിബവാസു അതിന്റെ അപകര്‍ഷതാബോധം തീര്‍ത്തത് മറ്റൊരു സ്ത്രീയുമായുള്ള സ്വന്തം പോണോഗ്രാഫി സൃഷ്ടിച്ചുകൊണ്ടായിരുന്നു.

ഭാര്യയുടെ ആരോപണത്തെ മറികടക്കുക എന്ന ലക്ഷ്യം വെച്ച് മാത്രമായിരുന്നു വിബവാസു ഈ കടുംകൈ ചെയ്തത്. എന്നാല്‍ ഫോണില്‍ ദൃശ്യങ്ങള്‍ കണ്ട അനുഷയുടെ പിതാവും മാതാവും ഞെട്ടുകയും ചെന്നൈയില്‍ പോലീസിന് പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വിബവാസു കുറ്റം സമ്മതിച്ചു.

ദൃശ്യം റെക്കോഡ് ചെയ്തതും അയച്ചതും താനാണെന്ന് സമ്മതിച്ച ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം അപമാനത്തിനും അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനും മോശമായ പരാമര്‍ശം നടത്തിയെന്നുമുള്ള കുറ്റത്തിനാണ് കേസെടുത്തത്. ഇരുവരേയും പിന്നീട് ഇന്‍സ്‌പെക്ടര്‍ വെവ്വേറെ ചോദ്യവും ചെയ്തു.

വിവാഹം കഴിഞ്ഞ് ഒരുമിച്ച് കഴിഞ്ഞത് വെറും ചെറിയ കാലയളവ് മാത്രമായിരുന്നു എന്നും ഈ കാലയളവിനിടയില്‍ തങ്ങള്‍ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്നുമാണ് ഇക്കാര്യത്തില്‍ വിബവാസു പോലീസിന് നല്‍കിയ മൊഴി. പരസ്പരം ഇഷ്ടത്തോടെയായിരുന്നില്ല രണ്ടുപേരും വിവാഹം ചെയ്തതെന്നും കുട്ടികളുടെ സമ്മതം നോക്കാതെ മാതാപിതാക്കള്‍ വിവാഹം നടത്തുകയായിരുന്നുവെന്നും സബ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Facing divorce, Hyderabad man stars in immoral video, sends it to in-laws , Chennai, News, Parents, Court, Arrested, Crime, Criminal Case, National.