Follow KVARTHA on Google news Follow Us!
ad

എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കും; കേരളത്തെ പാലിയേറ്റീവ് കെയര്‍ സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചു

എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി Kerala, News, Thiruvananthapuram, Health, Hospital, Palliative care, Kerala announced as Palliative care friendly state.
തിരുവനന്തപുരം: (www.kvartha.com 29.06.2018) എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. കൃത്യമായ നിരീക്ഷണത്തിലൂടെ സാന്ത്വന ചികിത്സ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയിലേക്കും പാലിയേറ്റീവ് കെയര്‍ എത്തിക്കുവാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.

ആരോഗ്യവകുപ്പ് പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സൗഹൃദ സംസ്ഥാന പ്രഖ്യാപനവും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Kerala, News, Thiruvananthapuram, Health, Hospital,  Palliative care, Kerala announced as Palliative care friendly state.

പാലിയേറ്റീവ് കെയര്‍ ഈ വര്‍ഷം മുതല്‍ മെച്ചപ്പെട്ട രീതിയില്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിനായി 234 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും സെക്കന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കും. ഈ കമ്യൂയൂണിറ്റി സെന്ററുകളില്‍ പൂതിയ സ്റ്റാഫ് നഴ്സുമാരെയും ഫിസിയോ തെറാപ്പിസ്റ്റുകളെയും നിയമിക്കും.

സംസ്ഥാനത്തെ സാന്ത്വന ചികിത്സാ കേന്ദ്രങ്ങളെ നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ മോണിറ്ററിങ്ങ് നടത്തും. സാന്ത്വന ചികിത്സ നടത്താനാവശ്യമായ പരിശീലനം നല്‍കുകയും പാലിയേറ്റീവ് കെയര്‍ സംഘടനകള്‍ക്കു പ്രോത്സാഹനം നല്‍കുകയും ചെയ്യും. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ നേതൃപരമായ പങ്കു വഹിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. പകര്‍ച്ചവ്യാധി ഇതര രോഗ വിഭാഗം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ കെ ഗോപാല്‍ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. ഐഎസ്എം ജോയിന്റ് ഡയറക്ടര്‍ ഡോ. പ്രിയ കെ എസ് സംസാരിച്ചു. ദേശീയ ആരോഗ്യ ദൗത്യം സാമൂഹ്യ വികസന മേധാവി ഡോ. മാത്യൂസ് തുമ്പേലി നന്ദി രേഖപ്പെടുത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Health, Hospital,  Palliative care, Kerala announced as Palliative care friendly state.