Follow KVARTHA on Google news Follow Us!
ad

അഛന്റെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്കൊപ്പം അയയ്ക്കാന്‍ ഇടപെടല്‍; ബാലാവകാശ കമ്മീഷന്‍ അംഗം പ്രതിക്കൂട്ടില്‍; കോടതി പരിസരത്ത് ഭീകരാവസ്ഥ സൃഷ്ടിച്ച അഛനെ മജിസ്ട്രേട്ട് കൈയ്യോടെ റിമാന്‍ഡ് ചെയ്തു

അഛന്റെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതിയായ അഛന്‍ താമസിക്കുന്ന വീട്ടിലേക്ക് നിര്‍ബന്ധിച്ച് അയച്ചുവെന്ന് ആരോപണം Kerala, News, Thiruvananthapuram, Molestation, Girl, Father, Accused, Remanded, Child right panel, Nirbhaya, Girl molestated, Child right panel against Nirbhaya.
തിരുവനന്തപുരം: (www.kvartha.com 29.06.2018) അഛന്റെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതിയായ അഛന്‍ താമസിക്കുന്ന വീട്ടിലേക്ക് നിര്‍ബന്ധിച്ച് അയച്ചുവെന്ന് ആരോപണം നേരിടുന്ന ബാലാവകാശ കമ്മീഷന്‍ അംഗം നിര്‍ഭയ അധികൃതര്‍ക്കെതിരേ പെണ്‍കുട്ടിയില്‍ നിന്ന് പരാതി എഴുതി വാങ്ങിയെന്ന് ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് നിര്‍ഭയയുടെ പ്രധാന ചുമതലകളിലുള്ള രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരേ ബാലാവകാശ കമ്മീഷന്‍ അന്വേഷണം തുടങ്ങി.

എന്നാല്‍ കമ്മീഷനംഗത്തിനെതിരേ രണ്ട് വര്‍ഷം മുമ്പ് നിര്‍ഭയ അധികൃതര്‍ നല്‍കിയ പരാതിയില്‍ തുടര്‍ നടപടികളൊന്നുമായിട്ടുമില്ല. മുമ്പ് ഇടുക്കി ശിശുക്ഷേമ സമിതിയിലെ വനിതാ അംഗമായിരുന്ന ആളാണ് വിവാദത്തില്‍. ഇവരെ ബാലാവകാശ കമ്മീഷന്‍ അംഗമായി തുടരാന്‍ അനുവദിക്കുന്നതിനെതിരേ സാമൂഹിക പ്രവര്‍ത്തകരും ബാലാവകാശ പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാനും തുടര്‍ നടപടികളുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമുള്ള ആലോചനയിലാണ്.

Kerala, News, Thiruvananthapuram, Molestation, Girl, Father, Accused, Remanded, Child right panel, Nirbhaya, Girl molestated, Child right panel against Nirbhaya.

2015ല്‍ രണ്ട് പെണ്‍മക്കളെ അഛന്‍ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പരാതിയും അന്വേഷണവും. കേസില്‍ അഛന്‍ ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്. ഇരകളിലൊരാളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇടുക്കി ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും പിന്നീട് തിരുവനന്തപുരത്തെ നിര്‍ഭയ ഷോര്‍ട്സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു. പ്രതികളുള്‍പ്പെട്ട വീട്ടില്‍ കഴിയുന്നത് കുട്ടിയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു കണ്ടായിരുന്നു ഈ മാറ്റം. കേസ് കോടതിയില്‍ നടക്കുകയാണ്.

അതിനിടെ, പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരികെ അയയ്ക്കാന്‍ ശ്രമമുണ്ടായി. പ്രതികളായ അഛനും അമ്മയും തന്നെയാണ് ശിശുക്ഷേമ സമതിക്കും ബാലാവകാശ കമ്മീഷനും അപേക്ഷ നല്‍കി ഇതിനു ശ്രമിച്ചത്. എന്നാല്‍ നിര്‍ഭയ അധികൃതര്‍ ഇത് അനുവദിച്ചില്ല. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ അംഗം ഇടപെട്ട് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയെ പ്രതികളുള്‍പ്പെടുന്ന വീട്ടിലേക്ക് നിര്‍ബന്ധിച്ച് അയയ്ക്കാന്‍ കമ്മീഷന്‍ അംഗം ഇടപെട്ടതിനെതിരേയാണ് അന്ന് ബാലാവകാശ കമ്മീഷന് നിര്‍ഭയ അധികൃതര്‍ പരാതി നല്‍കിയത്.

വീട്ടിലെത്തിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും അഛനില്‍ നിന്നുതന്നെ പീഡനത്തിന് ഇരയായി. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ വീണ്ടും തിരുവനന്തപുരത്തെ നിര്‍ഭയ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടി വീട്ടിലായിരുന്നപ്പോള്‍ അവിടെ നിന്നു കൂട്ടിക്കൊണ്ടുപോയി ബാലാവകാശ കമ്മീഷന്‍ അംഗം നിര്‍ഭയ അധികൃതര്‍ക്കെതിരേ എഴുതി വാങ്ങിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം. വീട്ടില്‍ വിടാതെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി.

എന്നാല്‍ ഇത് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതാണെന്ന് പെണ്‍കുട്ടി പിന്നീട് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. രണ്ടാം വട്ടവും അഛന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇതിനെതിരേ രഹസ്യമൊഴി നല്‍കാന്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ എത്തിയപ്പോള്‍ അവിടെ എത്തിയ അഛന്‍ മകളെ ചീത്ത വിളിക്കുകയും ബലമായി കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത് കോടതി പരിസരത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചിരുന്നു.

എന്നാല്‍ അതേസമയത്തുതന്നെ അവിടെ എത്തിയ മജിസ്ട്രേട്ട് ഈ രംഗം കണ്ട് കാര്യങ്ങള്‍ മനസിലാക്കുകയും അപ്പോള്‍ത്തന്നെ അയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Molestation, Girl, Father, Accused, Remanded, Child right panel, Nirbhaya, Girl molestated, Child right panel against Nirbhaya.