Follow KVARTHA on Google news Follow Us!
ad

പത്തനംതിട്ടയുടെ കായിക സ്വപ്‌നമായ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മാണം തുടങ്ങാന്‍ വൈകുന്നു

ജില്ലയുടെ കായിക സ്വപ്‌നമായ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ നഗരസഭ അനാസ്ഥ News, Pathanamthitta, Kerala, Sports,
പത്തനംതിട്ട:(www.kvartha.com 31/05/2018) ജില്ലയുടെ കായിക സ്വപ്‌നമായ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണത്തില്‍ നഗരസഭ അനാസ്ഥ തുടരുന്നു. കേന്ദ്ര കായിക മന്ത്രാലയം 6 കോടി രൂപാ അനുവദിക്കുകയും അതില്‍ 1.8 കോടി രൂപാ നഗരസഭയ്ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും തുടരുന്ന അലംഭാവമാണ് ജില്ലാ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം അനിശ്ചിതമായി നീണ്ടുപോകാന്‍ കാരണമാകുന്നത്. ജില്ലാ ആസ്ഥാനത്തെ വലിയ പദ്ധതിക്ക് അര്‍ഹിക്കുന്ന ഗൗരവം നഗരസഭ നല്‍കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

ശിലാസ്ഥാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും സ്‌റ്റേഡിയത്തിന്റെ അന്തിമ രൂപരേഖ പോലും തയാറാക്കാന്‍ സാധിക്കാത്തത് കായിക മേഖലയോടുള്ള നഗരസഭയുടെ അവഗണനയാണെന്ന് കായിക പ്രേമികളും പറയുന്നു. ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സി പലതവണ മാറ്റം വരുത്തിയെങ്കിലും തയ്യാറാക്കിയ രൂപരേഖയ്ക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത സമയത്തും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ രൂപരേഖയിലുള്ള പിഴവ് മൂലം നഗരസഭയ്ക്ക് വീണ്ടും മടക്കി അയക്കേണ്ടി വന്നു. അഗ്‌നി സുരക്ഷ ക്രമീകരണങ്ങള്‍ രൂപരേഖയില്‍ ഇല്ലതിരുന്നതാണ് ഇത്തവണ കാരണമായത്.

News, Pathanamthitta, Kerala, Sports,Pathanamthitta indoor stadium construction not started


രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവമാണ് സ്‌റ്റേഡിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നടത്തിയത്. ഇന്‍ഡോര്‍ സ്‌റ്റേഡിയം പദ്ധതി കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് സമര്‍പ്പിച്ചതെങ്കിലും പദ്ധതിക്ക് ഫണ്ട് അനുവദിച്ചതും ആദ്യ ഗഡു കൈമാറിയതും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ്. നാല്‍പ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൂന്ന് ബാഡ്മിന്റന്‍ കോര്‍ട്ടുകളും മൂന്ന് വോളിബോള്‍ കോര്‍ട്ടുകളും രണ്ട് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകളുമടക്കം എട്ടു കോര്‍ട്ടുകളാണ് വിഭാവനം ചെയ്യുന്നത്.

അയ്യായിരത്തോളം പേര്‍ക്കുള്ള ഇരിപ്പിടങ്ങളും ജില്ലാ സ്‌റ്റേഡിയത്തിന് സമീപമുള്ള അഞ്ചരയേക്കറില്‍ നിര്‍മ്മിക്കുന്ന ഇന്‍ഡോര്‍സ്‌റ്റേഡിയത്തില്‍ സജ്ജീകരിക്കാനാകും. എന്നാല്‍ പദ്ധതി നീണ്ടു പോകുന്നത് കാരണം ജില്ലാ ആസ്ഥാനത്ത് നടക്കേണ്ടിയിരുന്ന പല കായിക മത്സരങ്ങളും പൂങ്കാവ് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ജില്ലാ ആസ്ഥാനത്തിന്റെ വികസനത്തിന് മുതല്‍ കൂട്ടാകുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Sports,Pathanamthitta indoor stadium construction not started