Follow KVARTHA on Google news Follow Us!
ad

ഇത് സമാനതകളില്ലാത്ത ദിവ്യപ്രണയം; മര്‍ദ്ദനമേറ്റ് എല്ലുനുറുങ്ങുന്ന കഠിന വേദനയിലും കെവിന്‍ നീനു എവിടെയെന്ന് പറഞ്ഞില്ല; പ്രണയത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരുടെ പട്ടികയില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടും കെവിന്റെ നാമം

ഇതാണ് ദിവ്യപ്രണയം. മര്‍ദ്ദനമേറ്റ് എല്ലുനുറുങ്ങുന്ന കഠിനവേദനയിലുംKerala, Kottayam, News, Kevin, Murder, Love, Example for divine love; Kevin refused to say about neenu even in brutual assault
കോട്ടയം: (www.kvartha.com 31.05.2018) ഇതാണ് ദിവ്യപ്രണയം. മര്‍ദ്ദനമേറ്റ് എല്ലുനുറുങ്ങുന്ന കഠിനവേദനയിലും കെവിന്‍ പറഞ്ഞില്ല, നീനു എവിടെയാണെന്ന്. മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ചിട്ടും നീനു താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ഒരക്ഷരം പോലും മൊഴിയാതിരുന്നത് ഈ ദിവ്യപ്രണയത്തിന്റെ ശക്തിയാലാകണം. തട്ടിക്കൊണ്ടുപോയതുമുതല്‍ ഷാനു കെവിനെ മര്‍ദ്ദിച്ചതെല്ലാം നീനു എവിടെയെന്ന ഒറ്റ ചോദ്യത്തിന്റെ പുറത്തായിരുന്നു.

ഇവരുടെ വിവാഹവിവരം നീനുവിന്റെ വീട്ടില്‍ അറിഞ്ഞതുമുതല്‍ തന്നെ കെവിന്‍ അപകടം മണത്തിരുന്നു. തുടര്‍ന്ന് നീനുവിനെ അമ്മഞ്ചേരി കവലയിലെ വനിതാ ഹോസ്റ്റലിലാണ് താമസിപ്പിച്ചിരുന്നത്. ഇക്കാര്യം അറിഞ്ഞിരുന്നുവെങ്കില്‍ ഷാനുവും സംഘവും ബലപ്രയോഗത്തിലൂടെ നീനുവിനെ മോചിപ്പിക്കുമായിരുന്നു.

Kerala, Kottayam, News, Kevin, Murder, Love, Example for divine love; Kevin refused to say about neenu even in brutual assault

നേരത്തെ കെവിന്റെ വിധവയായി തന്നെ ഇനിയുള്ള കാലം ജീവിക്കുമെന്ന് നീനു പറഞ്ഞിരുന്നു. സലീം-അനാര്‍ക്കലി, ബദറുല്‍ മുനീര്‍-ഹുസുനുല്‍ ജമാല്‍, മൊയ്തീന്‍- കാഞ്ചനമാല... ഇതിഹാസ പ്രണയങ്ങളുടെ പട്ടികയിലേക്ക് ഇനി കെവിനും നീനുവും കൂടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, Kevin, Murder, Love, Example for divine love; Kevin refused to say about neenu even in brutual assault