Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

കര്‍ണാടകത്തിലെ ബിജെപി നീക്കത്തെ ശക്തമായി പ്രതിരോധിച്ച് സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍Bangalore, News, Karnataka, Congress, Demonetization, Report, Raid, Allegation, CBI, National,
ബംഗളൂരു: (www.kvartha.com 31.05.2018) കര്‍ണാടകത്തിലെ ബിജെപി നീക്കത്തെ ശക്തമായി പ്രതിരോധിച്ച് സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ മുന്‍പില്‍ നിന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് ശിവകുമാറിനെതിരെയുള്ള പരോക്ഷനടപടിയുണ്ടായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ബാങ്ക് മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. അന്വേഷണ സംഘത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഡി.കെ. സുരേഷിന്റെ പേര് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സുരേഷിനും മറ്റ് 11 പേര്‍ക്കുമെതിരെ സിബിഐ വാറന്റ് നല്‍കിയിരുന്നു.

Demonetized currency case: CBI raid likely against DK Shivakumar, Bangalore, News, Karnataka, Congress, Demonetization, Report, Raid, Allegation, CBI, National

ബംഗളൂരു, രാമനാഗര, കനകപുരം എന്നിവിടങ്ങളില്‍ ആണ് പരിശോധന. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന ശിവകുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് റെയ്ഡുണ്ടായിരിക്കുന്നത്. അതേസമയം, റെയ്ഡ് ബിജെപി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങളെ പ്രതിരോധിച്ചു കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യ ഗവണ്‍മെന്റ് രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവാണ് ഡി കെ ശിവകുമാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Demonetized currency case: CBI raid likely against DK Shivakumar, Bangalore, News, Karnataka, Congress, Demonetization, Report, Raid, Allegation, CBI, National.