Follow KVARTHA on Google news Follow Us!
ad

സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി മുഹമ്മദ് മുസ്ലിയാര്‍ (ഇപ്പ മുസ്ലിയാര്‍-69) അന്തരിച്ചു. ഞായറാഴ്ച രാത്രി 9.20 News, Malappuram, Kerala, hospital, Death, Obituary,
മലപ്പുറം:(www.kvartha.com 30/04/2018) സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി മുഹമ്മദ് മുസ്ലിയാര്‍ (ഇപ്പ മുസ്ലിയാര്‍-69) അന്തരിച്ചു. ഞായറാഴ്ച രാത്രി 9.20 മണിയോടെ മലപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുഹമ്മദ് മുസ്ലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

20 വര്‍ഷത്തോളമായി മലപ്പുറം കാളമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടുമല ഇസ്ലാമിക് കോംപ്ലക്സിലെ പ്രിന്‍സിപ്പലായും 47 വര്‍ഷമായി കൂട്ടിലങ്ങാടി കടൂപുറം സംയുക്ത മഹല്ല് ഖാസിയുമായി സേവനമനുഷ്ടിച്ചുവരികയായിരുന്നു. 1969 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഒന്നാം റാങ്കോടെ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 2008 ലാണ് മുശാവറ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഭാര്യ: തയ്യില്‍ പടിഞ്ഞാറയില്‍ ഹാജറ (പെരിന്താറ്റിരി), മക്കള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ ഹമീദ്, റാഫി, ജാഫര്‍ (നാലു പേരും ജിദ്ദ), അനസ് ഹുദവി (ഗുജറാത്ത് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി), ഉമ്മുഹാനി, ഹബീബ, അഫീഫ, നുസ്അ. മരുമക്കള്‍: മാലിക്ക് (ജിദ്ദ), മുനീര്‍ (ഷാര്‍ജ), സ്വാലിഹ് (ദുബൈ), റഫീഖ് (ഖത്തര്‍), ഫാത്വിമ, സക്കിയ, ജുവൈരിയ, ഹിശാറ, മുഫീദ.

ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാച്ചിനിടിക്കാട് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
News, Malappuram, Kerala, hospital, Death, Obituary, S K S S F, Samastha Mushavara member Mohammed Musliyar passes away

ഇപ്പമുസ്ലിയാരുടെ മരണം പണ്ഡിത ലോകത്തിന് കനത്ത നഷ്ട്ടം: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ഇപ്പ മുസ്ലിയാരുടെ മരണം സമസ്തയ്ക്ക് കനത്ത നഷ്ട്ടമാണെന്ന് എസ് കെ എസ് എസ് എഫ്. മുസ്ലിയാരുടെ നിര്യാണത്തില്‍ കാസര്‍കോട് മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര, ജനറല്‍ സെക്രട്ടറി ലത്വീഫ് കൊല്ലമ്പാടി, ട്രഷറര്‍ സുഹൈല്‍ ഫൈസി, ജംഷീര്‍ കടവത്ത്, സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ നേതാക്കളായ മുഷ്ത്താഖ് ദാരിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ശിഹാബ് അണങ്കൂര്‍, ഫൈസല്‍ പച്ചക്കാട്, സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റി അംഗം എം.എ നജീബ്, സിറാജുദ്ദീന്‍ ഖാസിലൈന്‍, എസ് വൈ എസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ എന്നിവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, hospital, Death, Obituary, S K S S F, Samastha Mushavara member Mohammed Musliyar passes away