Follow KVARTHA on Google news Follow Us!
ad

രാഷ്ട്രപതി ഭവനും പാര്‍ലമെന്റും വില്‍ക്കാന്‍ മോഡി സര്‍ക്കാര്‍ മടിക്കില്ല: എം ബി രാജേഷ് എം പി

ചെങ്കോട്ടയെ സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നല്‍കിയ മോഡി സര്‍ക്കാര്‍ രാഷ്ട്രപതി ഭവനും പാര്‍ലമെന്റും വരെ News, Kerala, Inauguration, M B Rajesh M P,
(www.kvartha.com 30/04/2018) ചെങ്കോട്ടയെ സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നല്‍കിയ മോഡി സര്‍ക്കാര്‍ രാഷ്ട്രപതി ഭവനും പാര്‍ലമെന്റും വരെ വില്‍ക്കാന്‍ മടിക്കില്ലെന്ന് എം ബി രാജേഷ് എം പി പറഞ്ഞു. കേരളാ സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിങ് മേഖലയില്‍ കിട്ടാക്കടം ഉണ്ടാക്കി തീര്‍ത്തിട്ടുള്ള പ്രതിസന്ധി മുതലെടുത്ത് ദേശസാല്‍കൃത ബാങ്കുകളെ ആകെ സ്വകാര്യവത്കരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തെയ്യാറാവുകയാണ്. എന്നാല്‍ 88 ശതമാനം കിട്ടാക്കടവും കൈയടക്കിയിട്ടുള്ള വന്‍കിട കോര്‍പറേറ്റുകളെ തൊടുവാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്ന് മാത്രമല്ല അവരെ തന്നെ ബാങ്കുകളെ ഏല്പിക്കുവാനുള്ള നീക്കവും നടത്തുകയാണ്. പൊതു മേഖല ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ചു വില്കണമെന്നാണ് കേന്ദ സര്‍ക്കാരിന്റെ ലക്ഷ്യം.

News, Kerala, Inauguration, M B Rajesh M P,M B Rajesh M P reaction for red fort ishue


ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ദക്ഷിണ മേഖല ജനറല്‍ സെക്രട്ടറി ജി. ആനന്ദ്, പ്രസിഡന്റ് പി ആര്‍ ശശി, എല്‍ ഐ സി എംപ്ലോയീസ് യൂണിയന്‍ നേതാവ് പി ബി ബാബുരാജ്, ബി എസ് എന്‍ എല്‍ നേതാവ് പി എസ് പീതാംബരന്‍, കോണ്‍ഫെഡറേഷന്‍ കണ്‍വീനര്‍ ഓ സി ജോയ്, ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ പ്രസിഡണ്ട് അന്‍വര്‍ പാഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളാ സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് സി ബി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം യൂ തോമസ് സ്വാഗതവും. ജോയിന്റ് സെക്രട്ടറി കെ. മോഹന ബാലന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Inauguration, M B Rajesh M P,M B Rajesh M P reaction for red fort ishue