Follow KVARTHA on Google news Follow Us!
ad

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

ദേവസ്വം മന്ത്രിയുടെ 'ഭക്ത' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ News, Thiruvananthapuram, Kerala, Minister, Social Network, Kadakampally Surendran,
തിരുവനന്തപുരം:(www.kvartha.com 30/04/2018) ദേവസ്വം മന്ത്രിയുടെ 'ഭക്ത' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫോട്ടോ വൈറലാകുന്നു.

പൂമാലയിട്ട സായിബാബ ചിത്രത്തിനും ഷിര്‍ദിബാബ ചിത്രത്തിനും നേര്‍ക്ക് മന്ത്രി കൈക്കൂപ്പി കണ്ണടച്ചു നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏതു പരിപാടിയിലേതാണ് ചിത്രമെന്നു വ്യക്തമല്ല. ചിത്രത്തിനു താഴെ കടകംപള്ളിയെ ട്രോളി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

News, Thiruvananthapuram, Kerala, Minister, Social Network, Kadakampally Surendran, Devotion of devaswam minister's goes viral, this time worship towards sai baba

ദേവസ്വം മന്ത്രിയായ കടകംപള്ളിയുടെ 'ഭക്തി' നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ദര്‍ശനവും വഴിപാട് സമര്‍പ്പണവും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയില്‍ മാത്രമായിരുന്നു ക്ഷേത്ര ദര്‍ശനമെന്നായിരുന്നു കടകംപള്ളി അന്ന് നല്‍കിയ വിശദീകരണം. അതിന് മുമ്പ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരനായി തൊഴുതുനില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവന്നപ്പോഴും വിവാദം ഉണ്ടായിരുന്നു.

ശൃംഗേരി മഠാധിപതി തിരുവനന്തപുരത്തു വന്നപ്പോള്‍ പങ്കെടുത്ത ചടങ്ങില്‍നിന്ന് സിംഹാസനം എടുത്തുമാറ്റാന്‍ കടകംപള്ളി പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. പൊതുവേദിയില്‍ സിംഹാസനത്തില്‍ ഇരിക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയായിരുന്നു കടകംപള്ളി ശൃംഗേരി മഠാധിപതിക്കായി ഒരുക്കിയിരുന്ന സിംഹാസനം പിന്നിലേക്ക് മാറ്റിയിട്ടത്. മന്ത്രിയുടെ നിലപാടിന് സമൂഹ മാധ്യമങ്ങളിലും പുറത്തും വലിയ കയ്യടിയായിരുന്നു ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം മന്ത്രിയെ വാണ്ടും വിവാദത്തിലേക്ക് നയിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Minister, Social Network, Kadakampally Surendran, Devotion of devaswam minister's goes viral, this time worship towards sai baba