Follow KVARTHA on Google news Follow Us!
ad

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ഒളിംപിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ പേരില്ല

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടികയില്‍ ഒളിംപിക്‌സ് New Delhi, Trending, News, Gold, Australia, Meeting, Sports, National,
ന്യൂഡല്‍ഹി: (www.kvartha.com 30.03.2018) 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടികയില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ പേരില്ല. എന്നാല്‍ 74 കിലോഗ്രാം ഗുസ്തിയില്‍ സുശീല്‍ കുമാര്‍ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. കഴിഞ്ഞ രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസിലും സുശീല്‍ കുമാര്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.

Sushil Kumar missing from Commonwealth Games 2018 wrestling list! It’s just a glitch, New Delhi, Trending, News, Gold, Australia, Meeting, Sports, National

അതുകൊണ്ടുതന്നെ സുശീല്‍ കുമാറിന്റെ പേര് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒളിംപിക് അസോസിയേഷനുമായി ചര്‍ച്ച നടത്തിയിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് സുശീലിന്റെ പേര് പട്ടികയില്‍ വരാതിരുന്നതെന്നും പിഴവുകള്‍ തിരുത്തി പുതിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി രാജീവ് മെഹ്ത പറഞ്ഞു. ഏപ്രില്‍ നാല് മുതല്‍ ആസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്ര എന്ന നഗരത്തിലാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.

Keywords: Sushil Kumar missing from Commonwealth Games 2018 wrestling list! It’s just a glitch, New Delhi, Trending, News, Gold, Australia, Meeting, Sports, National.