Follow KVARTHA on Google news Follow Us!
ad

ജാതി മത കോളം; പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് അടുത്തിടെ ഉയര്‍ന്നുവന്ന ജാതി മത കോളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ Kozhikode, News, Religion, Controversy, Technology, Education, Study, Students, Parents, Media, Kerala,
കോഴിക്കോട്: (www.kvartha.com 31.03.2018) സംസ്ഥാനത്ത് അടുത്തിടെ ഉയര്‍ന്നുവന്ന ജാതി മത കോളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് രംഗത്ത്. നിയമസഭയില്‍ ചോദിച്ച സാങ്കേതികമായ ചോദ്യത്തിന് സാങ്കേതികമായി മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ മന്ത്രി കണക്ക് എടുത്തതില്‍ പിഴവുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

ജാതി രേഖപ്പെടുത്താത്ത ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പറഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയിരുന്നു. അതിന് വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.

Kerala schools contest minister’s data on students shunning caste, religion, Kozhikode, News, Religion, Controversy, Technology, Education, Study, Students, Parents, Media, Kerala

ഈ വിഷയത്തില്‍ സമ്പൂര്‍ണ എന്ന വെബ്‌സൈറ്റിലെ കണക്കുകള്‍ അതുപോലെ പറയുക മാത്രമാണ് ചെയ്തത്. ഇതിന് ജാതിയും, മതവും, വിശ്വാസവുമായി യാതൊരുവിധ ബന്ധവുമില്ല. ജാതിയും മതവും രേഖപ്പെടുത്തിയില്ല എന്ന കാരണം കൊണ്ട് ഇവര്‍ക്ക് ജാതിയും മതവും ഇല്ലെന്ന് അര്‍ത്ഥമാക്കരുതെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala schools contest minister’s data on students shunning caste, religion, Kozhikode, News, Religion, Controversy, Technology, Education, Study, Students, Parents, Media, Kerala.