Follow KVARTHA on Google news Follow Us!
ad

പോപുലര്‍ ഫ്രണ്ടിനു ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഗമം നടത്തി

ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പോപുലര്‍ ഫ്രണ്ടിനു ഐക്യദാര്‍ഢ്യമര്‍പ്പിച്ച് News, Kannur, Kerala, Popular front,
കണ്ണൂര്‍:(www.kvartha.com 31/03/2018) ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പോപുലര്‍ ഫ്രണ്ടിനു ഐക്യദാര്‍ഢ്യമര്‍പ്പിച്ച് 'നിരോധനം കൊണ്ട് നിശബ്ദമാക്കാനാവില്ല' എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഗമം നടത്തി. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി
അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എസ് മുഹമ്മദ് റാഷിദ് ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍, സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ, പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ രൂപേഷ്‌കുമാര്‍, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി പ്രദീപ് നെന്‍മാറ, മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ മൃദുല ഭവാനി, ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരി, ഡിഎസ്എ സംസ്ഥാന സെക്രട്ടറി സന്തോഷ്‌കുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ ഷാജി പാണ്ട്യാല, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗങ്ങളായ ഷഫീഖ് കല്ലായി, ഹാദിയാ റഷീദ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി എം അമീന്‍ സംസാരിച്ചു.

News, Kannur, Kerala, Popular front, Campus Front of India convened at Kannur Chamber Hall by expressing solidarity to Popular Front

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Popular front, Campus Front of India convened at Kannur Chamber Hall by expressing solidarity to Popular Front