Follow KVARTHA on Google news Follow Us!
ad

തുഷാര്‍ വെള്ളാപ്പള്ളിക്കും രാജ്യസഭാംഗത്വം; കേരള ബിജെപിയില്‍ പുകച്ചില്‍

ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാംഗമാക്കാമെന്നു വാഗ്ദാനം Thiruvananthapuram, News, Politics, NDA, BJP, BDJS, Vellapally Natesan, Election, Trending, Religion, Kerala,
തിരുവനന്തപുരം: (www.kvartha.com 01.03.2018) ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാംഗമാക്കാമെന്നു വാഗ്ദാനം ചെയ്ത് അവരെ എന്‍ഡിഎയില്‍ പിടിച്ചു നിര്‍ത്തുന്നതിനെതിരെ ബിജെപിയില്‍ പോര്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഏത് മുന്നണിയുമായും സഹകരിക്കാന്‍ തയ്യാറാകുന്ന ബിഡിജെഎസിനെ വിശ്വസിച്ച് രാജ്യസഭാ പ്രാതിനിധ്യം നല്‍കുന്നത് കേരളത്തിലെ ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും വീണ്ടും അപമാനിക്കുന്നതിനു തുല്യമാണ് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

After Kannanthanam and Suresh Gopi, It's Thushar Vellappally's turn?  Thiruvananthapuram, News, Politics, NDA, BJP, BDJS, Vellapally Natesan, Election, Trending, Religion, Kerala.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ പിന്തുണ ഉറപ്പാക്കാന്‍ വേണ്ടി മാത്രം ഇത്തരമൊരു വാഗ്ദാനം നല്‍കുന്നതില്‍ കാര്യമില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ കൂടെയുണ്ടായിട്ടും ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിള്ള മൂന്നാം സ്ഥാനത്തായെന്നും ഈ വാദം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം അവസാനവാരം നിരവധി രാജ്യസഭാ ഒഴിവുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും പരിഗണിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.

After Kannanthanam and Suresh Gopi, It's Thushar Vellappally's turn?  Thiruvananthapuram, News, Politics, NDA, BJP, BDJS, Vellapally Natesan, Election, Trending, Religion, Kerala

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്ര നേതൃത്വം ഈവഴിക്ക് ആലോചിക്കുന്നതെന്നാണ് വിവരം. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ വളരെക്കുറച്ച് വോട്ടുകള്‍ക്കു മാത്രമാണ് പിന്നിലായതെന്നും ഇത്തവണ ശ്രീധരന്‍ പിള്ള തന്നെ സ്ഥാനാര്‍ത്ഥിയാവുകയും സംസ്ഥാനത്തെ മുഴുവന്‍ ബിജെപിയുടെ സംഘടനാശേഷിയും വിനിയോഗിക്കുകയും ചെയ്താല്‍ ജയിക്കാമെന്നാണ് കുമ്മനം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഈഴവ സമുദായ വോട്ടുകള്‍ കാര്യമായുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിഡിജെഎസ് മറ്റേതെങ്കിലും മുന്നണിയെ സഹായിച്ചാല്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകില്ലെന്നും കുമ്മനം ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളിയുമായും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും ബന്ധപ്പെട്ട് വാഗ്ദാനം നല്‍കിയത്. അതോടെ പിണക്കങ്ങള്‍ മാറ്റിവച്ച് ബിഡിജെഎസ് എന്‍ഡിഎയില്‍ സജീവമാകുകയും ചെയ്തിരിക്കുകയാണ്. കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിന് വെള്ളാപ്പള്ളിയും തുഷാറും ബിജെപി പ്രചാരകരുമായി.

എന്നാല്‍ ഇവരെ കണ്ണുമടച്ച് വിശ്വസിക്കാന്‍ മുന്‍ സംസ്ഥാന അധ്യക്ഷനായ പ്രമുഖ നേതാവുള്‍പ്പെടെ തയ്യാറല്ല എന്നാണ് അറിയുന്നത്. വെള്ളാപ്പള്ളി ഇടയ്ക്ക് പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചു സംസാരിച്ചതും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും അവര്‍ ഓര്‍മിപ്പിക്കുന്നു. സുരേഷ് ഗോപിക്കും റിച്ചാര്‍ഡ് ഹേയ്ക്കും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും രാജ്യസഭാംഗത്വം നല്‍കിയ കേന്ദ്ര നേതൃത്വം കേരളത്തിലെ ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കു പോലും ഒരു പദവിയും നല്‍കിയില്ല എന്ന പരാതി നിലനില്‍ക്കെയാണ് തുഷാര്‍ വെള്ളാപ്പള്ളിയെക്കൂടി രാജ്യസഭാംഗമാക്കാനുള്ള നീക്കം.

Keywords: After Kannanthanam and Suresh Gopi, It's Thushar Vellappally's turn?  Thiruvananthapuram, News, Politics, NDA, BJP, BDJS, Vellapally Natesan, Election, Trending, Religion, Kerala.