Follow KVARTHA on Google news Follow Us!
ad

ദാഇഷ് തീവ്രവാദികള്‍ കൊന്നൊടുക്കിയ 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഇറാഖിലേക്ക്

ഇസ്ലാമിക് തീവ്രവാദികള്‍ കൊന്നൊടുക്കിയ 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ New Delhi, News, Politics, Trending, Dead Body, Parliament, National,
ന്യൂഡല്‍ഹി: (www.kvartha.com 30.03.2018) ദാഇഷ് തീവ്രവാദികള്‍ കൊന്നൊടുക്കിയ 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഇറാഖിലേക്ക്. ഞായറാഴ്ചയാണ് വി.കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഇറാഖിലേക്ക് തിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 39 മൃതദേഹങ്ങളും മോര്‍ച്ചറിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവ നാട്ടിലെത്തിച്ച് ഉറ്റവര്‍ക്കും ഉടയവര്‍ക്കും കൈമാറുമെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

V K Singh to visit Iraq on April 1 to bring back bodies of Indians killed by ISIS, New Delhi, News, Politics, Trending, Dead Body, Parliament, National

2014ല്‍ ഇറാഖിലെ മൊസൂളില്‍ നിന്നും കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മാര്‍ച്ച് 20നാണ് രാജ്യസഭയെ അറിയിച്ചത്. ഇവരെ ദാഇഷ് കൊലപ്പെടുത്തിയെന്നാണ് സ്ഥിരീകരിച്ചത്. നടപടികള്‍ പുരോഗമിക്കുകയാണെന്നും കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാന്‍ പത്ത് ദിവസമെങ്കിലും എടുക്കുമെന്നും വി.കെ. സിംഗ് നേരത്തെ പറഞ്ഞിരുന്നു. മൊസൂളില്‍ ഒരു പ്രൊജക്ടില്‍ ജോലി ചെയ്യുമ്പോഴാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.

39 ല്‍ 38 മൃതദേഹങ്ങളാണ് ഇന്ത്യയില്‍ എത്തിക്കുക. ഡിഎന്‍എ പരിശോധനയില്‍ മരണമടഞ്ഞവരുടെ വിവരങ്ങള്‍ കണ്ടെത്താനായിട്ടുണ്ടെങ്കിലും ഒരാളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നടപടി വൈകുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തിലുള്ള നിയമനടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  മൊസൂളില്‍ നിന്നും  ദാഇഷ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത് 40 ഇന്ത്യക്കാരെയാണ്. അവരില്‍ 22 പേരും പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ളവരായിരുന്നു. ഇവരില്‍ 32 കാരനായ ഹര്‍ജിത് മാസിഹ് എന്നയാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.

അതേസമയം കാണാതായവരെ കുറിച്ച് കേന്ദ്രത്തോട് തുടര്‍ച്ചയായി ചോദിച്ചിട്ടും അവര്‍ സുരക്ഷിതരാണ് ഉടന്‍ തിരിച്ചെത്തുമെന്ന മറുപടിയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഉറ്റവര്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിക്കാതെ പാര്‍ലമെന്റില്‍ അറിയിച്ച സുഷമ സ്വരാജിനെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് അമിത പ്രതീക്ഷ നല്‍കിയെന്നും മരണവിവരം നേരത്തെ അറിയിക്കാമായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.

Keywords: V K Singh to visit Iraq on April 1 to bring back bodies of Indians killed by ISIS, New Delhi, News, Politics, Trending, Dead Body, Parliament, National.