Follow KVARTHA on Google news Follow Us!
ad

മധൂ നീ ഒറ്റക്കല്ല: മധുവിനെ ചേര്‍ത്ത് പിടിച്ച് അവര്‍ ഒത്തുചേര്‍ന്നു

അട്ടപ്പാടിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട മധുവെന്ന യുവാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ News, Kerala, Wayanadu, Government, Kalpatta, Tribals,
കല്‍പ്പറ്റ:(www.kvartha.com 27/02/2018) അട്ടപ്പാടിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട മധുവെന്ന യുവാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആദിവാസി-ഗോത്ര യുവജനത വയനാട് കലക്ട്രേറ്റിന് മുന്നില്‍ ഒത്തുകൂടി .മധുവിന്റെ വേഷധാരിയായ യുവാവിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അവര്‍ പ്രതിജ്ഞയെടുത്തു. മധൂ, നീ ഒറ്റക്കല്ലാ ,ഇനിയൊരാളും ഈ സമൂഹത്തിന് വേണ്ടി രക്തസാക്ഷിയായി കൂടാ.

കക്ഷിരാഷ്ട്രീയത്തിനതീതമായാണ് സിനിമാ പ്രവര്‍ത്തകരും ആദിവാസി ഗോത്ര ജനതയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ,ആ വിഭാഗങ്ങളില്‍ നിന്ന് തന്നെയുള്ള അജയ് പനമരത്തിന്റെയും സുകുമാരന്‍ ചാലിഗദ്ദയുടെയും നേതൃത്വത്തില്‍ ആദിവാസി ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്നത്.

News, Kerala, Wayanadu, Government, Kalpatta, Tribals, Madhu You are not alone; Tribals protest in Wayanad

ആദിവാസി ക്ഷേമത്തിന് വേണ്ടി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കോടികള്‍ തുലക്കുമ്പോഴും കൂടുതല്‍ അന്യമാക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പോകുകയും ചെയ്യുന്ന ഒരു സമൂഹമായി ഗോത്ര ജനത മാറ്റപ്പെടുന്നതിന്റെ അവസാനത്തെ ഇരയാണ് മധുവെന്ന് അവര്‍ പറഞ്ഞു. പുരോഗമന സമൂഹം കൊന്നൊടുക്കിയ ആദിവാസി ദളിത് വിഭാഗങ്ങളിലെ നൂറ് കണക്കിന് പേരുടെ കുടുംബങ്ങള്‍ക്ക് ഇതുവരെ യാതൊരു നീതിയും കിട്ടിയില്ലന്ന് അവര്‍ പരിതപിക്കുന്നു.

ആദിവാസിക്ക് പ്രതികാരം ചെയ്ത് ശീലമില്ല. എല്ലാം സഹിച്ചെ ശീലമുള്ളൂ. ആ ക്ഷമയെ പൊതുസമൂഹം അടിമത്വമായി കാണരുതെന്ന് യുവജനങ്ങള്‍ പറഞ്ഞു. ഗോത്ര മഹാസഭാ നേതാവ് സി.കെ. ജാനു ഉള്‍പ്പെടെയുള്ളവര്‍ യുവജന കൂട്ടായ്മക്ക് പിന്തുണ നല്‍കി കല്‍പ്പറ്റയില്‍ കലക്ട്രേറ്റിന് മുമ്പില്‍ എത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Wayanadu, Government, Kalpatta, Tribals, Madhu You are not alone; Tribals protest in Wayanad