Follow KVARTHA on Google news Follow Us!
ad

നിരോധിച്ച മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പുമായി സ്മാര്‍ട്ട് വേ കമ്പനി ഇടുക്കിയെ പിഴിയുന്നു; നേതൃത്വം നല്കുന്നത് പീഡനക്കേസ് പ്രതിയെ രക്ഷിക്കാന് 21 ലക്ഷം കൈക്കൂലി വാങ്ങിയ പൊലീസുകാരന്‍

മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പ് സംഘങ്ങള്‍ ഇടുക്കിയിലും പിടിമുറുക്കുന്നു. തോട്ടം തൊഴിലാളികളേയുംKerala, Idukki, News, Multi Level Marketing, Money Chain, Fraud, Betrayal, Political Influence, Police Man, Offer
അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com 30.12.2017)
മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പ് സംഘങ്ങള്‍ ഇടുക്കിയിലും പിടിമുറുക്കുന്നു. തോട്ടം തൊഴിലാളികളേയും കര്‍ഷകരെയുമാണ് ഇപ്പോള്‍ പ്രധാനമായും വലയിലാക്കിക്കൊണ്ടിരിക്കുന്നത്. 12,000 രൂപ മുടക്കി അംഗമാകുന്നവര്‍ക്ക് വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും നല്‍കിയാണ് തട്ടിപ്പ്.

12,000 രൂപ മുടക്കിയാല്‍ മാസം തോറും ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പ് ഇടുക്കിയിലും നടക്കുന്നത്. സ്മാര്‍ട്ട് വേ എന്നപേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ പാലക്കാട് ഓഫീസുണ്ടന്ന് ഇവര്‍ പറയുന്നു. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ കട്ടപ്പന, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ ആഴ്ച തോറും ഇവരുടെ ക്ലാസ്സുകള്‍ നടക്കുന്നുണ്ട്.

താഴ്ന്ന വരുമാനക്കാരും കാര്യമായ വിദ്യാഭ്യാസമില്ലാത്തവരുമായ ആളുകളെയാണ് പ്രധാനമായും വലയിലാക്കുന്നത്. ഇവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ നാടകീയ രീതിയിലാണ് ടീം ലീഡര്‍ പ്രത്യക്ഷപ്പെടുന്നതുപോലും. അനുഭവ സാക്ഷ്യം പറഞ്ഞ് ആളുകളെ കയ്യിലെടുക്കാന്‍ പുറകെ നിരവധി പേരെത്തും. 12,000 രൂപ അടച്ച് അംഗമായാല്‍ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളോ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളോ വാച്ചോ ലഭിക്കും.

പലവിധ രോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിയുന്നവയാണ് മരുന്നുകളെന്നാണ് അവകാശവാദം. പിന്നീട് രണ്ടു പേരെ വീതം ചേര്‍ത്തു കഴിഞ്ഞാല്‍ ലക്ഷങ്ങള്‍ വന്നു തുടങ്ങുമെന്നും വാഗ്ദാനം. നിരോധിച്ച മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് സംവിധാനത്തിലാണിത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആ പേരു പറയുന്നില്ലെന്നു മാത്രം. ഇത്തരക്കാരെ നിയന്ത്രിച്ചില്ലെങ്കില്‍ പാവപ്പെട്ടവര്‍ ഉണ്ടാക്കുന്ന പണം മുഴുവനും ഇവര്‍ തട്ടിയെടുക്കുമെന്നുള്ളതിന് സംശയമില്ല.

ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുന്നത്. ജനങ്ങളുടെ വിശ്വസ്തത നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരക്കാരെ ഉപയോഗിക്കുന്നതെന്നും ആക്ഷേപം ഉയരുന്നു. പീഡനക്കേസില്‍നിന്ന് പ്രതിയെ രക്ഷിക്കാന്‍ 21 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Idukki, News, Multi Level Marketing, Money Chain, Fraud, Betrayal, Political Influence, Police Man, Offer, Multi Level Marketing Fraud Spreads In Idukki, Multi Level marketing cheating in Idukki