Follow KVARTHA on Google news Follow Us!
ad

വിജയന്റെ മുന്നിലെ പിണറായിയെ വെട്ടുന്നതാര്? എന്തിന്? മുഹമ്മദ് റജീബിന്റെ വാട്ട്‌സ്അപ്പ് പോസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍...

തിരുവനന്തപുരം: (www.kvartha.com 31/12/2017) മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിനൊപ്പമുള്ള സ്ഥലനാമം ഒഴിവാക്കിപ്പറയുന്നവരുടെ അജന്‍ഡ നിര്‍ദോഷമല്ല എന്നു വിശദീകരിക്കുന്ന വാട്ട്‌സ്അപ്പ് പോസ്റ്റുമായി പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്. ഈ ഹിഡന്‍ അജന്‍ഡകള്‍ക്ക് പിന്നിലെ സംഘപാരിവാറിന്റെ കരസ്പര്‍ശവും ന്യൂസ് മുറികളില്‍ അതിന് പാകത്തിന് തയ്യാറാക്കുന്ന രസക്കൂട്ടുകളും പോസ്റ്റില്‍ വിമര്‍ശനവിധേമാക്കുന്നു.

വാട്ട്‌സ്അപ്പ് പോസ്റ്റിന്റെ പൂര്‍ണരൂപം:

പിണറായി വിജയനെ പാര്‍ട്ടി സെക്രട്ടറി, മുഖ്യമന്ത്രി വിജയന്‍ എന്ന് വിളിച്ച് പരിചയപ്പെടുത്തി തുടങ്ങിയത് ഏഷ്യാനെറ്റും മാതൃഭൂമിയുമാണ്. വര്‍ത്തമാന കാലത്ത് പിണറായി വിജയനില്‍ നിന്ന് പൂര്‍ണ്ണമായി പിണറായി വെട്ടി കളഞ്ഞ രണ്ട് മാധ്യമപ്രവര്‍ത്തകരുണ്ട്. ഒരാള്‍ ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറാണ്. മറ്റൊരാള്‍ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണനും. ഒരു നേതാവിന്റെ പേരിനൊപ്പം ഒരു സ്ഥലപേര് ചേര്‍ന്ന് പോയാല്‍ ആ നേതാവിന്റെ വളര്‍ച്ചയില്‍ സംഭവിക്കുന്ന സ്വാഭാവിക പരിണാമമുണ്ട്. പിണറായി വിജയനില്‍ അത് ഉണ്ട് എന്ന് തിരിച്ചറിയാത്ത ഒരേ ഒരു വര്‍ഗ്ഗം കേരളത്തിലെ സംഘപരിവാറാണ്. അത് കൊണ്ടാണ് അവര്‍ ഒരു നാട്ടിലെ മനുഷ്യരെ മുഴുവന്‍ പിണറായി വിജയന്റെ പേരില്‍ കൊലയാളികളാക്കി തോറ്റ് പോയ പ്രചാരണത്തിന് തറക്കല്ലിട്ടത്.

Kerala, Thiruvananthapuram, News, Social Network, Whatsapp, post, PDP, Politics, Muhammed Rajeeb, Media

പിണറായി വിജയനെ കോരന്റെ മകന്‍ വെറും വിജയനാക്കി ആദ്യം അവതരിപ്പിച്ചത് മാധ്യമങ്ങളാണ്. അത് ഇപ്പോള്‍ മറ്റൊരു ഘട്ടത്തിലെത്തിയിരുന്നു.

സിന്ധു സൂര്യകുമാര്‍ മുഖ്യമന്ത്രിയെ സൂചിപ്പിക്കേണ്ടി വരുന്ന ഓരോ സമയത്തും ഇന്ന് പിണറായി വെട്ടി കളയ്യുന്നുണ്ട്. പിണറായി വിജയനെ വിജയനെന്ന് വിളിക്കുന്നതില്‍ തകരാറൊന്നുമ്മില്ല, ജഗതിയെ വെറും ശ്രീകുമാറെന്നും തകഴിയെ വെറും ശിവശങ്കരപ്പിള്ളയെന്നും ഒരാള്‍ വിളിക്കുമ്പോഴുള്ള രസമില്ലായ്മ വിജയനെ വിളിക്കുമ്പോള്‍ ഉണ്ടെന്ന് തെറ്റിദ്ധാരണയുമില്ല!.

സിന്ധു സൂര്യകുമാര്‍ ഇന്നലെ അവതരിപ്പിച്ച കവര്‍സ്‌റ്റോറിയില്‍ കണ്ണൂരിലെ അക്രമങ്ങളെ സൂചിപ്പിക്കുന്നുണ്ട്. പതിവ് പോലെ സാമാന്യവല്‍കരണത്തിന്റെ പൊതുബോധ നിര്‍മ്മിതിക്ക് സിന്ധു ശ്രമിക്കുന്നുണ്ട്. സിന്ധുവിന്റെ മാത്രം പ്രശ്‌നമല്ല അത്. മലയാളത്തിലെ എല്ലാ മാധ്യമങ്ങളും എല്ലാ മാധ്യമപ്രവര്‍ത്തകരും പൊതുവെ ഏറ്റി നടക്കുന്ന പൊതുബോധമാണിത്. കഴിഞ്ഞ പത്ത് വര്‍ഷകാലത്തെ സംഘപരിവാര്‍ വളര്‍ച്ചയുടെ ഇന്ധനം തയ്യാറാക്കിയപ്പോള്‍ ന്യൂസ് മുറികള്‍ പരുവത്തിന് ചേര്‍ത്ത രസക്കൂട്ടാണ് ഈ അക്രമങ്ങളിലെ ഇരുപുറത്തിലുള്ള ഒരു വായന.

കണ്ണൂര്‍ മട്ടന്നൂരില്‍ തികച്ചും ഏകപക്ഷീയമായ അക്രമമായിരുന്നു ഡോക്ടര്‍ക്ക് എതിരെ സംഘപരിവാര്‍ നടത്തിയത്. ഒടുവില്‍ അക്രമമേറ്റത് മാര്‍കിസ്റ്റ് പാര്‍ട്ടികാര്‍ക്കാണെന്ന് പറഞ്ഞ സിന്ധു സൂര്യകുമാര്‍ പിന്നെ കാണിച്ചത് സി പി എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ പ്രസംഗമാണ്. അതില്‍ അതിവൈകാരികമായി പ്രകടിപ്പിച്ച ചില പ്രയോഗങ്ങളാണ്.

സിന്ധു കാണിക്കാതെ പോയ ഒരു രംഗം കോഴിക്കോട് കെ സുരേന്ദ്രന്‍ നടത്തിയിരുന്നു. ഡോക്ടറെ വെട്ടിയ സംഘപരിവാറിന്റെ വക്താവ് നടത്തിയ പ്രകോപനവും മനുഷ്യത്വരഹിതവുമായി പ്രസ്താവന കാണിക്കാതിരുന്ന സിന്ധു കണ്ണൂരില്‍ ഇരയായ ഡോക്ടറുടെ സഹപ്രവര്‍ത്തകര്‍ നടത്തിയ വൈകാരിക പ്രതികരണത്തെ പ്രശ്‌നവല്‍കരിച്ചു.

സംഘപരിവാര്‍ അക്രമങ്ങളെ കുറിച്ച് എന്നെങ്കിലും മലയാളമാധ്യമങ്ങള്‍ സത്യസന്ധമായ അന്വേഷണങ്ങള്‍ നടത്തുമോ എന്നത് ഇനിയും ബാക്കിയാവുന്ന ആശങ്കയാണ്‌

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Social Network, Whatsapp, post, PDP, Politics, Muhammed Rajeeb, Media, Muhammed Rajeeb's Whatsapp Post Being Discussing