Follow KVARTHA on Google news Follow Us!
ad

ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ക്യാബിനറ്റ് പദവി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരണമെന്ന ഉപദേശവുമായി ഹര്‍ദ്ദിക് പട്ടേല്‍

അഹമ്മദാബാദ്: (www.kvartha.com 30.12.2017) ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ നിതിന്‍ പട്ടേലിനെ ഉപദേശിച്ച് Hardik Patel, Gujarat Deputy CM, Nitin Patel, Vijay Rupani, BJP, Congress, Gujarat assembly elections 2017
അഹമ്മദാബാദ്: (www.kvartha.com 30.12.2017) ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ നിതിന്‍ പട്ടേലിനെ ഉപദേശിച്ച് പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. അതൃപ്തനെങ്കില്‍ ക്യാബിനറ്റ് പദവിയും പാര്‍ട്ടി അംഗത്വവും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരണമെന്നാണ് ഹര്‍ദ്ദിക്കിന്റെ ഉപദേശം. അങ്ങനെയെങ്കില്‍ ബിജെപിയെ താഴെയിറക്കി കോണ്‍ഗ്രസിന് അധികാരത്തിലെത്താമെന്നും ആഗ്രഹിച്ച പദവി നിതിന്‍ പട്ടേലിന് സ്വന്തമാക്കാമെന്നും ഹര്‍ദ്ദിക് പറഞ്ഞു. നിതിന്‍ പട്ടേലിനോട് അനുഭാവമുള്ള 10 എം. എല്‍ എമാരാണ് ഗുജറാത്തിലുള്ളത്.

Hardik Patel, Gujarat Deputy CM, Nitin Patel, Vijay Rupani, BJP, Congress, Gujarat assembly elections 2017

തനിക്ക് ലഭിച്ച വകുപ്പുകളില്‍ നിതിന്‍ പട്ടേല്‍ അതൃപ്തനായിരുന്നു. ഇക്കാര്യം ഇദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ നേരിട്ടറിയിച്ചതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത മറ നീക്കി പുറത്തുവന്നത്.

മുന്‍ സര്‍ക്കാരില്‍ ധനകാര്യവും നഗര വികസനവുമായിരുന്നു നിതിന്‍ പട്ടേലിന്റെ വകുപ്പുകള്‍. ഇപ്രാവശ്യം ആരോഗ്യവും പൊതുമരാമത്തുമാണ് നിതിന്‍ പട്ടേലിന് ലഭിച്ചിരിക്കുന്നത്. ധനകാര്യം സൗരഭ് പട്ടേലിനാണ് ലഭിച്ചിരിക്കുന്നത്. നഗര വികസനമാകട്ടെ മുഖ്യമന്ത്രി വിജയ് രുപാനി കൈകാര്യം ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Apart from these two, he has also given the charge of medical education, Narmada, Kalpsar and capital project after the portfolios were allotted on December 28.

Keywords: Hardik Patel, Gujarat Deputy CM, Nitin Patel, Vijay Rupani, BJP, Congress, Gujarat assembly elections 2017