Follow KVARTHA on Google news Follow Us!
ad

തിരുവല്ലയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു; കരുണാകരനെപ്പോലെ താനും പിന്നില്‍ നിന്നു കുത്തുകൊണ്ടവനെന്ന് നേതാവിന്റെ ഭാഷ്യം

കോണ്‍ഗ്രസ് നേതാവും തിരുവല്ല ഈസ്റ്റ് കോ ഓപറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റുമായ ജയവര്‍മ്മയുടെ ഫേസ് ബുക്ക്News, Kerala, Facebook, Congress, Vigilance, Complaint, Corruption,
തിരുവല്ല:(www.kvartha.com 31/12/2017) കോണ്‍ഗ്രസ് നേതാവും തിരുവല്ല ഈസ്റ്റ് കോ ഓപറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റുമായ ജയവര്‍മ്മയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കെ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയതിന് സമാനമായി സ്വയം താരതമ്യപ്പെടുത്തിയിട്ട പോസ്റ്റില്‍ തന്നെ അനാവശ്യമായി സ്ഥാനത്ത് നിന്ന് നീക്കിയത് തെറ്റായ നടപടിയാണെന്നാണ് ജയവര്‍മ്മയുടെ പരാമര്‍ശം. നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ റെജി തോമസാണ് തിരുവല്ല ഈസ്റ്റ് കോ ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നത്.

രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യന്‍ ജില്ലയിലെ ഹൈക്കമാന്റായി പ്രവര്‍ത്തിച്ച് നാമനിര്‍ദ്ദേശം ചെയ്തയാളാണ് റെജി തോമസെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. പുറമറ്റം സ്വദേശിയും സഹകാരിയുമായിരുന്ന അഡ്വ പി ജെ കുര്യനെ വെട്ടിനിരത്തിയാണ് ജവയര്‍മ്മ ഈസ്റ്റ് കോ ഓപറേറ്റീവ് ബാങ്കിന്റെ സാരഥിയാകുന്നത്. നിയമനങ്ങള്‍ സംബന്ധിച്ചും മറ്റ് പല ഇടപാടുകളിലും വര്‍മ്മ സംശയത്തിന്റെ നിഴലിലായതോടെയാണ് വര്‍മ്മയെ നീക്കിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

News, Kerala, Facebook, Congress, Vigilance, Complaint, Corruption, Congress leader's Facebook post in Tiruvalla is controversial

എന്നാല്‍ ജയവര്‍മ്മയുടെ ഫേസ് ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച മുന്‍ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ സജീവ് തിരുവല്ല ഈസ്റ്റ് കോ ഓപറേറ്റീവ് ബാങ്കില്‍ ജയവര്‍മ്മ നടത്തിയ നിയമന അഴിമതിയെക്കുറിച്ച് പരാമര്‍ശിച്ചതോടെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പോസ്റ്റ് ചെയ്യാന്‍ ജയവര്‍മ്മ ആവശ്യപ്പെട്ടു. ടി കെ സജീവ് അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരന് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഇക്കാര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി ചിലര്‍ മുന്നോട്ട് വന്നു.

നിയമനത്തിന്റെ പേരില്‍ അയിരൂരിലെ ചില കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പണം വാങ്ങിയിട്ട് ജോലിയും പണവും നല്‍കിയില്ലെന്നും ചിലര്‍ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിന് പരാതി നല്‍കാന്‍ ഇടതുപക്ഷ മുന്നണിയിലെ ചില നേതാക്കള്‍ തയ്യാറായാതായാണ് വിവരം. വി എം സുധീരനെപ്പോലെ ഒരാള്‍ പരാതി കിട്ടിയിട്ടും പരാതി മുക്കിയതായും ആക്ഷേപങ്ങളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Facebook, Congress, Vigilance, Complaint, Corruption, Congress leader's Facebook post in Tiruvalla is controversial