Follow KVARTHA on Google news Follow Us!
ad

ആഷിഖ് കുരുണിയന് ഐ എസ് എല്ലിലെ ആദ്യ ഗോള്‍; വരുംകാല ഇന്ത്യന്‍ ഫുട്‌ബോളിന്റെ താരകിരീടം തന്റെ തലയ്ക്ക് പാകമാണെന്ന് തെളിയിച്ച് മലപ്പുറത്തിന്റെ രാജകുമാരന്‍

പൂനെ സിറ്റിയുടെ മലയാളി താരം ആഷിഖ് കുരുണിയന് ഐ.എസ്.എല്ലിലെ ആദ്യ ഗോള്‍ National, FC Pune City, Sports, Football, Football Player, Malappuram Native, ISL, Ashik Kuruniyan, North East United, Ashik Kuruniyan Found His First Goal In ISL
പൂനെ: (www.kvartha.com 31/12/2017) പൂനെ സിറ്റിയുടെ മലയാളി താരം ആഷിഖ് കുരുണിയന് ഐ.എസ്.എല്ലിലെ ആദ്യ ഗോള്‍. നോര്‍ത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിലാണ് ആഷിഖ് തന്റെ ആദ്യ ഐ.എസ്.എല്‍ ഗോള്‍ കണ്ടെത്തിയത്. ഒന്നാംതരം കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെയാണ് ആഷിഖിന്റെ ഗോള്‍ ഉയിരെടുത്തത്.

കഴിഞ്ഞ തവണ വിയ്യാറയല്‍ സി ക്കുവേണ്ടി ബൂട്ടുകെട്ടിയ ആഷിഖ് താരപരിവേഷത്തോടെയാണ് ഐ എസ് എല്ലിനെത്തിയത്. സ്വപ്‌നസമാന ഫുട്‌ബോള്‍ കാഴ്ച്ചവെച്ചുവെങ്കിലും ഇതുവരെ ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോള്‍ കണ്ടെത്തിയതോടെ ആ ദുഷ്‌പേരും നീങ്ങി. ഇന്ത്യന്‍ അണ്ടര്‍ 19, 18 ടീമുകള്‍ക്ക് വേണ്ടി മുമ്പ് ജേഴ്‌സിയണിഞ്ഞിട്ടുള്ള ആഷിഖ് ഈ വര്‍ഷം പൂനെ സിറ്റി നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളായിരുന്നു.

National, FC Pune City, Sports, Football, Football Player, Malappuram Native, ISL, Ashik Kuruniyan, North East United, Ashik Kuruniyan Found His First Goal In ISL

വരുംകാല ഇന്ത്യന്‍ ഫുട്‌ബോളിന്റെ താരകിരീടം ഈ രാജകുമാരന്റെ തലയ്ക്ക് പാകമാണെന്ന് ഓരോ മത്സരങ്ങളും നമ്മോട് പറയുന്നു. സ്വതസിദ്ധമായ ശൈലിയില്‍ നിര്‍ഭയം വിദേശ താരങ്ങളെയടക്കം ഡ്രിബ്ബിള്‍ ചെയ്ത് കബളിപ്പിച്ച് മുന്നേറുന്ന ഈ യുവ താരം ഇക്കാരണത്താല്‍ തന്നെ മറ്റു ഇന്ത്യന്‍ താരങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 5-0 തോല്‍പ്പിച്ച് പുനെ സിറ്റി സെമി സാധ്യതകള്‍ സജീവമാക്കി. വിലക്ക് മാറി ഗോള്‍ പോസ്റ്റിനു കീഴെ തിരിച്ചെത്തിയ രഹനേഷിനും നോര്‍ത്ത് ഈസ്റ്റിനെ രക്ഷിക്കാനായില്ല. വിലക്ക് മൂലം കോച്ച് റാങ്കോ പൊപോവിച്ചിന് മത്സരം നഷ്ടമായെങ്കിലും തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പൂനെ നോര്‍ത്ത് ഈസ്റ്റിനെ അവരുടെ അഞ്ചാമത്തെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു. ഹാട്രിക്കുമായി സൂപ്പര്‍ താരം മാര്‍സെലീഞ്ഞോ നിറഞ്ഞുനിന്ന മത്സരത്തില്‍ ആഷിഖ് കുരുണിയന്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ അഞ്ചാമത്തെ ഗോള്‍ ആദില്‍ ഖാന്റെ വകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, FC Pune City, Sports, Football, Football Player, Malappuram Native, ISL, Ashik Kuruniyan, North East United, Ashik Kuruniyan Found His First Goal In ISL