Follow KVARTHA on Google news Follow Us!
ad

ഫ്രാന്‍സില്‍ 22 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാണാതായി; സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: (www.kvartha.com 30.12.2017) ഫ്രാന്‍സില്‍ 22 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.National, France, Missing, Minors
ന്യൂഡല്‍ഹി: (www.kvartha.com 30.12.2017) ഫ്രാന്‍സില്‍ 22 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ത്ഥികള്‍ റഗ്ബി കോച്ചിംഗിനായി ഫ്രാന്‍സില്‍ എത്തിച്ചത്. മൂന്ന് ട്രാവല്‍ ഏജന്റുകളായിരുന്നു ഇതിന് പിന്നില്‍. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

കേസുമായി ബന്ധപ്പെട്ട് ഫരീദാബാദ് ആസ്ഥാനമായ ലലിത് ഡേവിഡ് ഡീന്‍, ഡല്‍ഹിയിലെ സഞ്ജീവ് റോയ്, വരുണ്‍ ചൗധരി എന്നീ ട്രാവല്‍ ഏജന്റുകാരുടെ ഓഫീസുകളില്‍ റെയ്ഡ് നടന്നു. വിദേശത്തേയ്ക്ക് അയക്കാന്‍ ഈ ട്രാവല്‍ ഏജന്റുമാര്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും 25 മുതല്‍ 30 ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാരീസിലെ ട്രെയിനിംഗ് ക്യാമ്പിലേയ്ക്ക് കുട്ടികളെ കൊണ്ടുപോയതിന്റെ രേഖകള്‍ സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. 13 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരാണ് കാണാതായ കുട്ടികള്‍.

National, France, Missing, Minors

പാരിസിലെ ഫ്രഞ്ച് ഫെഡറേഷനില്‍ നിന്നും റഗ്ബി ട്രെയിനിംഗിന് ക്ഷണം ലഭിച്ച വിദ്യാര്‍ത്ഥികളെന്ന വ്യാജേനയാണ് ട്രാവല്‍ ഏജന്റുമാര്‍ രേഖകള്‍ ചമച്ചിരിക്കുന്നത്. ഈ രേഖകള്‍ ഇവര്‍ എയര്‍പോര്‍ട്ടില്‍ ഹാജരാക്കിയിരുന്നു. ട്രാവല്‍ ഏജന്റുമാരുടെ തന്നെ ഉടമസ്ഥതയിലുള്ള കപുര്‍ത്തലയിലെ (പഞ്ചാബ്) രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്നും സ്ഥാപിക്കുന്ന രേഖകള്‍ ഏജന്റുമാര്‍ ഹാജരാക്കിയിരുന്നു.

കുട്ടികള്‍ ഒരാഴ്ച പാരീസിലെ ക്യാമ്പില്‍ ട്രെയിനിംഗ് നടത്തിയതായാണ് അന്വേഷണത്തില്‍ ബോധ്യമായത്. ഇതിനിടെ കുട്ടികളുടെ റിട്ടേണ്‍ ടിക്കറ്റ് ഏജന്റുമാര്‍ റദ്ദാക്കിയിരുന്നു. അപകടം മനസിലാക്കിയതോടെ രണ്ട് കുട്ടികള്‍ നാട്ടിലേയ്ക്ക് മടങ്ങി. ബാക്കി കുട്ടികളെ പാരീസിലെ ഗുരുദ്വാരയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്നുമാണിവരെ കാണാതായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "A group of 25 students shown as students of two Kapurthala (Punjab)-based schools led by private persons (travel agents) embarked at Delhi airport for Paris to participate in a rugby training camp on the basis of alleged invitation received from the French Federation, Paris," CBI Spokesperson Abhishek Dayal said.

Keywords: National, France, Missing, Minors