ഐപി എസുകാരി ഡി രൂപയ്‌ക്കെതിരെ 20 കോടിയുടെ മാനനഷ്ടക്കേസ്; കേസ് നല്‍കിയത് മുന്‍ ഡിജിപി സത്യനാരായണ റാവു

ബംഗലൂരു: (www.kvartha.com 30-11-2017) വികെ ശശികലയുടെ ആഡംബര ജയില്‍ ജീവിതത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്ത കര്‍ണാടക പോലീസ് ഓഫീസര്‍ ഡി രൂപയ്‌ക്കെതിരെ 20 കോടിയുടെ മാനനഷ്ടക്കേസ്. രൂപയുടെ മുന്‍ മേലുദ്യോഗസ്ഥന്‍ എച്ച് എന്‍ സത്യനാരായണ റാവുവാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആഗസ്റ്റില്‍ ഡിജിപി സ്ഥാനത്തുനിന്നും സത്യനാരായണ റാവു റിട്ടയര്‍ ചെയ്തിരുന്നു. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് ഡി രൂപ ഉപാധിയില്ലാതെ മാപ്പ് പറയണം എന്നാണ് റാവുവിന്റെ ആവശ്യം.

National, Karnataka, D Roopa

റാവുവിന് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയാണ് വികെ ശശികല ജയിലില്‍ ആഡംബര ജീവിതം നയിക്കുന്നതെന്ന് ഡി രൂപ പറഞ്ഞിരുന്നു. ഇരുവരും ബംഗലൂരു ജയിലില്‍ ചുമതലയേല്‍ക്കുന്ന സമയത്തായിരുന്നു ഇത്. വിവാദത്തെ തുടര്‍ന്ന് ഇരുവരേയും ബംഗലൂരു ജയിലില്‍ നിന്നും സ്ഥലം മാറ്റിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Karnataka government moved Roopa to the traffic department, but she refused to take back her allegations.

Keywords: National, Karnataka, D Roopa
Previous Post Next Post