Follow KVARTHA on Google news Follow Us!
ad

യു എ ഇയിൽ പുകയില ഉത്പന്നങ്ങൾക്കും കഫീൻ അടങ്ങിയ പാനീയങ്ങൾക്കും ഇനി മുതൽ ഇരട്ടി വില; മധുര പാനീയങ്ങൾക്കും വില വർധിപ്പിച്ചു

യു എ ഇയിൽ പുകയില ഉല്പന്നങ്ങൾക്കും കഫീൻ അടങ്ങിയ പാനീയങ്ങൾക്കും മധുര പാനീയങ്ങൾക്കും വില വർധിപ്പിച്ചു Residents across the country with a love for sugary drinks and cigarettes will be feeling the pinch, as the UAE's excise tax comes into effect
അബുദാബി: (www.kvartha.com 01.10.2017) യു എ ഇയിൽ പുകയില ഉല്പന്നങ്ങൾക്കും കഫീൻ അടങ്ങിയ പാനീയങ്ങൾക്കും മധുര പാനീയങ്ങൾക്കും വില വർധിപ്പിച്ചു. പുകയില ഉത്പന്നങ്ങൾക്കും കഫീൻ അടങ്ങിയ പാനീയങ്ങൾക്കും 100 ശതമാനം വില വർധിപ്പിച്ചപ്പോൾ മധുര പാനീയങ്ങൾക്ക് 50 ശതമാനത്തിന്റെ വർധനവാണ് കൊണ്ടു വന്നത്. സിൻ ടാക്സ് എന്ന് അറിയപ്പെടുന്ന എക്സൈസ് നികുതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതാണ് വില ഉയരാനുള്ള കാരണം.

330 ലിറ്റർ കൊക്ക കോളക്ക് ഒന്നര ദിർഹവും 20 പാക്ക് മൾബറോ സിഗരറ്റിന് 10 ദിർഹവും റെഡ്ബുൾ കാനിന് അഞ്ചര ദിർഹവും വേറെ ചില സ്ഥലങ്ങളിൽ ആറര ദിർഹവുമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (എഫ് ടി എ ) പുതിയ വില പ്രകാരം കൊക്ക കോളക്ക് രണ്ടേകാൽ ദിർഹവും 20 പാക്ക് മൾബറോ സിഗരറ്റിന് 20 ദിർഹവും റെഡ്ബുൾ കാനിന് 11ഉം 13 ഉം ദിർഹവുമാണ് പുതുക്കിയ വിലയെന്ന് ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. 46 വർഷത്തിന് ശേഷമാണ് യു എ ഇയിൽ വാറ്റ് നിലവിൽ വരുന്നത്.


അതേസമയം സർക്കാരിന്റെ പുതിയ നീക്കത്തിന് വൻ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ വാറ്റ് നിലവിൽ വന്നത് മൂലം സഹായകമാകുമെന്നാണ് ആരോഗ്യ രംഗത്തെ പ്രഗത്ഭരടക്കം പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ വില വർധിപ്പിച്ചാൽ പോലും അമേരിക്ക യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പുകയിലക്ക് യു എ ഇയിൽ ഇപ്പോഴും വില കുറവാണ്.

Image Credit: Shihab/Khaleej Times
Summary: Residents across the country with a love for sugary drinks and cigarettes will be feeling the pinch, as the UAE's excise tax comes into effect. Commonly referred to as a "sin" tax, it now means residents will be paying double the price for tobacco products and caffeinated drinks, while sugary drinks will increase by 50 per cent.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Health, News, Tax&Savings, UAE, World.