Follow KVARTHA on Google news Follow Us!
ad

ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി

യെമനില്‍ ഒന്നര വര്‍ഷത്തോളം തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞിരുന്ന മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ Father Tom Uzhunnalil, a Vatican priest from Kerala who was freed from the clutches of the Islamic State terror group
കൊച്ചി: (www.kvartha.com 01.10.2017) യെമനില്‍ ഒന്നര വര്‍ഷത്തോളം തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞിരുന്ന മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ (57) കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ മാണി എം പി, എം എല്‍ എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വി കെ ഇബ്രാഹിംകുഞ്ഞ്, വൈദികര്‍, കന്യാസ്ത്രീകള്‍, കുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ എത്തിയിരുന്നു. തനിക്കു നല്‍കിയ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയുണ്ടെന്നും തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍ വെണ്ണല ഡോണ്‍ബോസ്‌കോയിലേക്ക് പോയി. പിന്നീട് കൊച്ചി സെന്റ് മേരീസ് ബസലിക്കയില്‍ വെച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തും. ശേഷം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദര്‍ശിക്കും. ഉച്ചയോടെ ഫാദര്‍ ടോം കോട്ടയത്തേക്ക് തിരിക്കും. വൈകിട്ട് നാലിനു പാലാ ബിഷപ്‌സ് ഹൗസിലെത്തുന്ന അദ്ദേഹത്തെ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കും. ബിഷപ്പ് ഹൗസിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഫാദര്‍ ടോം ഉഴുന്നാലില്‍ ജന്മാനാടായ രാമപുരത്തേക്കു പോകും.


യെമനിലെ ഏദനില്‍ നിന്ന് 2016 മാര്‍ച്ച് നാലിനു രാവിലെ എട്ടരമണിയോടെയാണു നാലു തോക്കുധാരികള്‍ എത്തി ഫാദറിനെ തട്ടിക്കൊണ്ടുപോയത്. ഭീകരരുടെ പിടിയലകപ്പെട്ട് 18 മാസത്തിനുശേഷമാണ് ഫാ.ടോം മോചിതനാകുന്നത്.

മദര്‍ തെരേസ രൂപംകൊടുത്ത 'ഉപവിയുടെ സഹോദരിമാര്‍' (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

Summary: Father Tom Uzhunnalil, a Vatican priest from Kerala who was freed from the clutches of the Islamic State terror group in Yemen earlier this month, reaches Kerala.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Airport, Church, Kerala, National, News, Ramesh Chennithala, Terrorists.