Follow KVARTHA on Google news Follow Us!
ad

സി.പി.എം പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം: പഞ്ചായത്ത് പ്രസിഡന്റിനും ബ്രാഞ്ച് സെക്രട്ടറിക്കുമെതിരെ പരാതിയുമായി മറ്റൊരു ബ്രാഞ്ച് രംഗത്ത്

ലോട്ടറി വില്‍പ്പനക്കാരനായ സി.പി.എം പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമത്തില്‍ Kottayam, Kerala, News, Suicide Attempt, Complaint, Medical College, CPM activist's suicide attempt: complaint against panchayath president and branch secretary.
കോട്ടയം: (www.kvartha.com 01.10.2017) ലോട്ടറി വില്‍പ്പനക്കാരനായ സി.പി.എം പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമത്തില്‍ പ്രേരണകുറ്റം ആരോപിച്ച് കുമരകം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ ബ്രാഞ്ച് കമ്മിറ്റി രംഗത്ത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, ബ്രാഞ്ച് സെക്രട്ടറിയായ ഭര്‍ത്താവ്, മറ്റൊരു ബ്രാഞ്ചിന്റെ മുന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കുമരകം നഴ്‌സറി ബ്രാഞ്ച് കമ്മിറ്റി പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭര്‍ത്താവിന്റെയും സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ബ്രാഞ്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തയാളാണ് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ആത്മഹത്യാശ്രമം നടത്തിയ പ്രവര്‍ത്തകന്റെ പരാതി എഴുതി വാങ്ങിയ ബ്രാഞ്ച് കമ്മിറ്റി തന്നെ പരാതി ലോക്കല്‍ മുതല്‍ സംസ്ഥാന കമ്മിറ്റിക്ക് വരെ അയച്ചു.

കുമരകം എസ്.ബി.ടിയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി വിഭജിച്ച് ഇത്തവണ നഴ്‌സറി എന്ന പുതിയ ബ്രാഞ്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയിലെ അംഗമായിരുന്നു യുവാവ്. ഹൃദ്‌രോഗിയായ ഇയാള്‍ നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സമ്മേളനത്തില്‍ ഇയാള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനും ഭര്‍ത്താവിനും എതിരെ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സമ്മേളനത്തിനു ശേഷം മടങ്ങിയ ഇദ്ദേഹത്തെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും, അമ്മങ്കരി ബ്രാഞ്ച് സെക്രട്ടറിയായ ഭര്‍ത്താവും, എസ്.ബി.ടി ബ്രാഞ്ചിലെ മുന്‍ സെക്രട്ടറിയും ചേര്‍ന്ന് ഇവരുടെ വീട്ടില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇയാള്‍ വില്‍ക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ വ്യാജ ടിക്കറ്റാണെന്നു പ്രചരിപ്പിക്കുകയും കുമരകത്ത് ഇദ്ദേഹം നടത്തിയിരുന്ന ബജിക്കട പൂട്ടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.
Kottayam, Kerala, News, Suicide Attempt, Complaint, Medical College, CPM activist's suicide attempt: complaint against panchayath president and branch secretary.


ഗുരുതരാവസ്ഥയിലായ ഇദ്ദേഹം ദിവസങ്ങളോളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷമാണ് ഇദ്ദേഹം വിവരം നഴ്‌സറി ബ്രാഞ്ച് സെക്രട്ടറിയെ വിവരം അറിയിച്ചത്. തുടര്‍ന്നു അടിയന്തിര ബ്രാഞ്ച് കമ്മിറ്റി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. ആത്മഹത്യയ്ക്കു ശ്രമിച്ച പ്രവര്‍ത്തകന്റെ പരാതി എഴുതി വാങ്ങി. തുടര്‍ന്നു ബ്രാഞ്ച് കമ്മിറ്റിയുടെ പരാതി സഹിതം ലോക്കല്‍ സെക്രട്ടറി കെ.എസ് സലിമോന് പരാതി നല്‍കി. ഈ പരാതിയുടെ കോപ്പി ഏരിയ, ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ക്കും നല്‍കിയിട്ടുണ്ട്. സമ്മേളനത്തില്‍ ചര്‍ച്ച നടത്തിയതിന്റെ പേരില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനു വധഭീഷണി നേരിടേണ്ടി വന്നതും, ആത്മഹത്യാ ശ്രമം നടത്തേണ്ടി വന്നതും കുമരകത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനു ഇടയാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ഒരു പരാതി ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് സി.പി.എം കോട്ടയം ഏരിയ സെക്രട്ടറി എം.കെ പ്രഭാകരന്‍ അറിയിച്ചു. കുമരത്ത് ഒരു പ്രശ്‌നമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Suicide Attempt, Complaint, Medical College, CPM activist's suicide attempt: complaint against panchayath president and branch secretary.