Follow KVARTHA on Google news Follow Us!
ad

പെയിന്റിംഗ് തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

പെയിന്റിംഗ് തൊഴിലാളിയായിരുന്ന എളമക്കര സ്വദേശി ജോണ്‍സന്റെ മരണത്തിന് ഉത്തരവാദികളായ News, Kochi, Kerala, Painter, Death, Press meet, Police, Police Station, Hospital, Complaint,
കൊച്ചി: (www.kvartha.com 29/09/2017) പെയിന്റിംഗ് തൊഴിലാളിയായിരുന്ന എളമക്കര സ്വദേശി ജോണ്‍സന്റെ മരണത്തിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18നാണ് കലൂര്‍ പൊറ്റക്കുഴി സെമിത്തേരി പറമ്പില്‍ പൈനാടത്ത് വീട്ടില്‍ ജോണ്‍സണെ(46) വീട്ടില്‍ നിന്നും പോലിസ് എളമക്കര സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

വീട്ടില്‍ മദ്യപിച്ചെത്തിയ ജോണ്‍സണ്‍ മറ്റ് കുടുംബാംഗങ്ങളോട് വാക്കേറ്റം നടത്തിയതിനെ തുടര്‍ന്ന് താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പോലിസ് എത്തിയതെന്ന് ജോണ്‍സന്റെ മാതാവ് അമ്മിണി പറഞ്ഞു. ഇതിനുമുമ്പും ഒരു തവണ പോലിസിന്റെ സഹായം താന്‍ ആവശ്യപ്പെട്ടപ്പോള്‍ ജോണ്‍സണെ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അന്നുതന്നെ തിരിച്ചയച്ചിരുന്നു. എന്നാല്‍ 18ന് പോലിസ് തന്റെ മകനെ കൊണ്ടുപോയിട്ട് പിറ്റേന്ന് ഉച്ചയോടുകൂടിയാണ് തിരിച്ചയച്ചത്.


News, Kochi, Kerala, Death, Press meet, Police, Police Station, Hospital, Complaint, Youth death;  Action council against police.

സ്റ്റേഷനില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ജോണ്‍സണ്‍ പറഞ്ഞതായും മാതാവും ഭാര്യ ആശയും പറഞ്ഞു. ബൂട്ട് ഇട്ട് ചവിട്ടുകയും തല ഭിത്തിയില്‍ അടിക്കുകയും ചെയ്തു. ഒരു രോഗവുമില്ലായിരുന്ന തന്റെ മകനെ പോലിസ് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും അവര്‍ ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ പോലിസ് മര്‍ദനത്തെകുറിച്ച് എറണാകുംളം റേഞ്ച് ഐ ജിക്കും സിറ്റി പോലിസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

രോഗികളായ മാതാപിതാക്കളും വിദ്യാര്‍ഥികളായ മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന ജോണ്‍സന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.പി ജെ തോമസ്, വൈസ് ചെയര്‍മാന്‍ ആര്‍ രമേശന്‍, ജന. കണ്‍വീനര്‍ വി ആര്‍ സുധീര്‍ എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Death, Press meet, Police, Police Station, Hospital, Complaint, Youth death;  Action council against police.