Follow KVARTHA on Google news Follow Us!
ad

മുംബൈ റെയില്‍ സംവിധാനം ശരിയാക്കാതെ ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന പ്രശ്‌നമില്ലെന്ന് രാജ് താക്കറെ

മുംബൈ റെയില്‍വെ സ്റ്റേഷന്‍ ദുരന്തത്തെ തുടര്‍ന്ന് മുന്നറിയിപ്പുമായി മുംബൈ റെയില്‍ സംവിധാനം ശരിയാക്കാതെ New Delhi, National, News, Complaint, Bullet Train, Raj Thackeray, Won't Allow Bullet Train Till Mumbai Local is Fixed, Threatens Raj Thackeray.
ന്യൂഡല്‍ഹി: (www.kvartha.com 30.09.2017) മുംബൈ റെയില്‍വെ സ്റ്റേഷന്‍ ദുരന്തത്തെ തുടര്‍ന്ന് മുന്നറിയിപ്പുമായി മുംബൈ റെയില്‍ സംവിധാനം ശരിയാക്കാതെ ബുള്ളറ്റ് ട്രെയിന്‍ ഓടുന്ന പ്രശ്‌നമില്ലെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മുംബൈയിലെ റെയില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന് രാജ് താക്കറെ പറഞ്ഞു.

മുംബൈയില്‍ ആദ്യമായല്ല മഴപെയ്യുന്നത്. എന്നാല്‍ അപകടത്തിന് കാരണമായി റെയില്‍വെ പഴിക്കുന്നത് മഴയെ ആണെന്നും രാജ് താക്കറെ പറഞ്ഞു. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

New Delhi, National, News, Complaint, Bullet Train, Raj Thackeray, Won't Allow Bullet Train Till Mumbai Local is Fixed, Threatens Raj Thackeray.

ഇന്ത്യക്ക് പാകിസ്താന്‍ പോലുള്ള ശത്രുക്കളോ തീവ്രവാദികളോ ആവശ്യമില്ല. ആളുകളെ കൊല്ലാന്‍ ഇന്ത്യന്‍ റെയില്‍വേ തന്നെ ധാരാളമാണെന്നും രാജ് താക്കറെ പരിഹസിച്ചു. റെയില്‍വെ സ്‌റ്റേഷനുകളിലെ ഓവര്‍ ബ്രിഡ്ജുകളിലെ അനധികൃത വ്യാപാരികളെ പുറത്താക്കാന്‍ റെയില്‍വെ അധികൃതര്‍ക്ക് സമയപരിധി നല്‍കുമെന്നും അതിനുള്ളില്‍ അവരെ ഒഴിപ്പിച്ചില്ലെങ്കില്‍ അക്കാര്യം തങ്ങള്‍ സ്വയം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുംബൈ ലോക്കല്‍ സ്‌റ്റേഷനുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒക്ടോബര്‍ അഞ്ചിന് ചര്‍ച്ച് ഗേറ്റിലെ വെസ്‌റ്റേണ്‍ റെയില്‍വേ ഹെഡ് ക്വാട്ടേഴ്‌സിലേക്ക് പ്രതിഷേധറാലി നടത്തും. ലോക്കല്‍ റെയില്‍ സംവിധാനവുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളുമടങ്ങുന്ന പട്ടിക അതേ ദിവസം റെയില്‍വേക്ക് കൈമാറും. സമയപരിധിക്കുള്ളില്‍ ഇക്കാര്യങ്ങളില്‍ മാറ്റം കൊണ്ടുവന്നില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് അപ്പോള്‍ കാണാമെന്നും താക്കറെ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Complaint, Bullet Train, Raj Thackeray, Won't Allow Bullet Train Till Mumbai Local is Fixed, Threatens Raj Thackeray.