Follow KVARTHA on Google news Follow Us!
ad

ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ അറിവിന്റെ തിരുമുറ്റത്തേക്ക്

ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ അറിവിന്റെ തിരുമുറ്റത്തേക്ക്. വിജയദശമി ദിനമായ ശനിയാഴ്ച്ച കേരളത്തിലെ പ്രധാന News, Thiruvananthapuram, Kerala, Children, Family, Temple, Tirur, Vijayadasami, Thunjanparambu,
തിരുവനന്തപുരം:(www.kvartha.com 30/09/2017) ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ അറിവിന്റെ തിരുമുറ്റത്തേക്ക്. വിജയദശമി ദിനമായ ശനിയാഴ്ച്ച കേരളത്തിലെ പ്രധാന ദേവിക്ഷേത്രങ്ങളിലും തുഞ്ചന്‍പറമ്പിലുമെല്ലാം വിദ്യാരംഭച്ചടങ്ങുകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഭാഷ പിതാവിന്റെ നാടായ തുഞ്ചന്‍ പറമ്പില്‍ ആയിരകണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ കുടുംബസമേതം എത്തിയത്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, എറണാകുളത്ത് ചോറ്റാനിക്കര ഭഗവതിക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, പറവൂര്‍ ദക്ഷിണ മുകാംബികക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായ രീതിയില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. നാവിന്‍തുമ്പില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും ഹരിശ്രീ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് കടന്നു.

 News, Thiruvananthapuram, Kerala, Children, Family, Temple, Tirur, Vijayadasami, Thunjanparambu, Vijayadsami celebration

പുലര്‍ച്ചെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്ന സ്ഥലങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. പനച്ചിക്കാട് ദേവീ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന് തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. 45 ഗുരുക്കന്‍മാരാണ് ഇവിടുത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തത്. കഴിഞ്ഞ തവണ 4000 കുട്ടികള്‍ ആദ്യാക്ഷരം കുറിച്ച തുഞ്ചന്‍ പറമ്പില്‍ ഇത്തവണയും ആളുകള്‍ കുറഞ്ഞില്ല.

വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടുത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എഴുത്തിനിരുത്തുന്ന കുട്ടികള്‍ക്ക് പരമ്പരാഗത രീതിയില്‍ ആദ്യാക്ഷരം കുറിച്ച ശേഷം അക്ഷരങ്ങള്‍ കുറിച്ച എഴുത്തോലകള്‍ നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Children, Family, Temple, Tirur, Vijayadasami, Thunjanparambu, Vijayadsami celebration