Follow KVARTHA on Google news Follow Us!
ad

ഭാര്യയെ കാറിന്റെ ബോണറ്റില്‍ കെട്ടിവെച്ച് ഭര്‍ത്താവിന്റെ പ്രകടനം; അന്തംവിട്ട് സോഷ്യല്‍ മീഡിയ

ഇസ്ഫഹന്‍(ഇറാന്‍): (www.kvartha.com 30.09.2017) ഭാര്യയെ ബോണറ്റില്‍ കെട്ടിവെച്ച് കാറോടിച്ച് ഭര്‍ത്താവിന്റെ പ്രകടനം. ഇറാനിലെ ഇസ്ഫഹനിലാണ് സംഭവംGulf, Iran, Video, Crime
ഇസ്ഫഹന്‍(ഇറാന്‍): (www.kvartha.com 30.09.2017) ഭാര്യയെ ബോണറ്റില്‍ കെട്ടിവെച്ച് കാറോടിച്ച് ഭര്‍ത്താവിന്റെ പ്രകടനം. ഇറാനിലെ ഇസ്ഫഹനിലാണ് സംഭവം. ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

കുടുംബകലഹത്തിനൊടുവിലാണ് ഭാര്യയെ ഇത്തരത്തില്‍ ശിക്ഷിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചത്. സംഭവത്തിന് സാക്ഷിയായ ഒരാളാണ് വീഡിയോ പകര്‍ത്തി ഷെയര്‍ ചെയ്തത്.


കാറ് നിര്‍ത്താന്‍ ഭാര്യ ഭര്‍ത്താവിനോട് കരഞ്ഞുപറയുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഒടുവില്‍ താഴെ വീണ് ഭാര്യയ്ക്ക് പരിക്കേറ്റതായി അറബിക് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Video: Man drives car around with wife tied to bonnet as punishment

ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഭര്‍ത്താവിനെ പോലീസ് അറസ്റ്റും ചെയ്തു. ഭര്‍ത്താവിന്റെ പ്രവൃത്തിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A video clip of a taxi driver driving his car with his wife tied to the bonnet, in Isfahan, Iran, has gone viral.

Keywords: Gulf, Iran, Video, Crime