Follow KVARTHA on Google news Follow Us!
ad

ദൈവത്തിന് പ്രായപൂര്‍ത്തിയായി; മൂന്നു വയസുകാരി തൃഷ്ണ ഇനി ഇവരുടെ ദൈവം

നേപ്പാളിലെ കാഠ്മണ്ഡുവില്‍ തൃഷ്ണ ഷാക്യാ എന്ന മൂന്ന് വയസുകാരിയെ അടുത്ത ദൈവമായി Nepal, National, News, Thrishna shakya.
കാഠ്മണ്ഡു (നേപ്പാള്‍): (www.kvartha.com 29.09.2017) നേപ്പാളിലെ കാഠ്മണ്ഡുവില്‍ തൃഷ്ണ ഷാക്യാ എന്ന മൂന്ന് വയസുകാരിയെ അടുത്ത ദൈവമായി തിരഞ്ഞെടുത്തു. നിലവിലെ ദൈവമായി സ്ഥാനാരോഹിതയായിരുന്ന 12 വയസുകാരി മാറ്റിനാ ഷാക്യയ്ക്ക് പ്രായപൂര്‍ത്തിയയതിനെ തുടര്‍ന്നാണ് 21 ദിവസങ്ങള്‍ കൊണ്ട് മൂന്ന് പേരില്‍ നിന്നും തൃഷ്ണയെ തെരഞ്ഞെടുത്തത്.

പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും പൂജാ വിധികള്‍ക്കും ശേഷമായിരിക്കും മൂന്നുവയസുകാരി തൃഷ്ണ ഷാക്യയുടെ സ്ഥാനാരോഹണം നടക്കുക. ഇതിനായി കുട്ടിയെ കാഠ്മണ്ഡുവിലെ പൗരാണിക ദര്‍ബാറിലേക്ക് കൊണ്ട് പോവുകയും ചെയ്തു. പ്രായപൂര്‍ത്തിയാകുന്നതുവരെ ഇനി ഇവള്‍ ഈ ദര്‍ബാറിലാണ് കഴിയുക.

Nepal, National, News, Thrishna shakya.

ഇനി ഒരു വര്‍ഷത്തില്‍ 13 പ്രത്യേക ദിവസങ്ങളില്‍ മാത്രമാണ് തൃഷ്ണയ്ക്ക് ഇനി പുറത്തിറങ്ങാന്‍ അനുവാദമുള്ളത്. 2008 ല്‍ ഹിന്ദു മൊണാര്‍ക്കി അവസാനിച്ചപ്പോള്‍ ഈ ആചാരത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഈ ആചാരത്തിലൂടെ ഒരു കുട്ടിയുടെ കുട്ടിക്കാലം ഇല്ലാതാകുന്നുവെന്നും പഠിക്കാനുള്ള കുട്ടികളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നതെന്നുമായിരുന്നു ആരോപണം.

ഇതിനെ തുടര്‍ന്ന് കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നും ഇവിടെ ഈ ആചാരം നടന്നുകൊണ്ടിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nepal, National, News, Thrishna shakya,  Three-year-old girl becomes Kathmandu’s next ‘living goddess’ after predecessor retires.