Follow KVARTHA on Google news Follow Us!
ad

നടിക്കെതിരായ മോശം പരാമര്‍ശം: ഒടുവില്‍ പി സി ജോര്‍ജ് വനിതാ കമ്മീഷന് വിശദീകരണം നല്‍കി

യുവ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇരയായ നടിക്കെതിരെയും വനിതാ കമ്മീഷനെതിരെയും മോശംThiruvananthapuram, Kerala, News, Actress, P.C George, P.C-George-gave-explanation on statement of actress attack case in front of women commission .
തിരുവനന്തപുരം: (www.kvartha.com 30.09.2017) യുവ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇരയായ നടിക്കെതിരെയും വനിതാ കമ്മീഷനെതിരെയും മോശം പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ വനിതാ കമ്മീഷന്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കി. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ മുമ്പാകെയാണ് വിശദീകരണം നല്‍കിയത്.

ജോര്‍ജിന്റെ പരാമര്‍ശം തൃപ്തികരമാണോയെന്ന് റിപ്പോര്‍ട്ട് കിട്ടിയശേഷം പ്രതികരിക്കാമെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. സ്പീക്കറുടെ അനുമതിയോടെയാണ് ജോര്‍ജിന്റെ മോഴിയെടുത്തത്.

hiruvananthapuram, Kerala, News, Actress, P.C George, P.C-George-gave-explanation on statement of actress attack case in front of women commission .

നടിക്കെതിരായ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ ജോര്‍ജിനെതിരെ കേസെടുത്തത്. ജോര്‍ജിനെതിരെ കേസെടുക്കാമെന്ന് കമ്മീഷന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Actress, P.C George, P.C-George-gave-explanation on statement of actress attack case in front of women commission .