Follow KVARTHA on Google news Follow Us!
ad

'മോഡി', 'ഡല്‍ഹി'; ഇത് അധോലോക കുറ്റവാളി ദാവൂദിന്റെ രഹസ്യകോഡുകള്‍

മോഡിയെന്നും ഡല്‍ഹിയെന്നുമുള്ള രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ് അധോലോക കുറ്റവാളി ദാവൂദ് ഇNew Delhi, News, World, Narendra Modi, Crime, Criminal Case, D Company's Code Words Revealed; 'Modi' For Chhota Shakeel And 'Delhi' For Karachi
ന്യൂഡല്‍ഹി: (www.kvartha.com 29.09.2017) മോഡിയെന്നും ഡല്‍ഹിയെന്നുമുള്ള രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം സന്ദേശങ്ങള്‍ കൈമാറുന്നതെന്ന് റിപ്പോര്‍ട്ട്. ഛോട്ടാ ഷക്കീലിനെ വിശേഷിപ്പിക്കാനാണ് പ്രധാനമന്ത്രി മോദിയുടെ പേര് ഉഫയോഗിക്കുന്നതെങ്കില്‍ കറാച്ചിയെ ആണ് ഡല്‍ഹിയെന്ന് വിശേഷിപ്പിക്കുന്നത്.

ദാവൂദ് ഇബ്രാഹിം ഒളിവിലിരുന്ന് ഇത്തരം രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ് ഡി കമ്പനിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കവര്‍ച്ചാ കേസില്‍ താനെ പോലീസിന്റെ പിടിയിലായ ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറില്‍ നിന്നുമാണ് രഹസ്യകോഡുകളുടെ വിവരങ്ങള്‍ ലഭ്യമായത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് കസ്‌കറിനെ പോലീസ് അറസ്റ്റ് ചെയ്തത്.



ദാവൂദും മറ്റൊരു സഹോദരന്‍ അനീസ് ഇബ്രാഹീമും പാകിസ്ഥാനില്‍ ഉണ്ടെന്ന് കസ്‌കര്‍ സമ്മതിച്ചു. ഒരു രേഖയുമില്ലാതെ ഇവര്‍ ദുബൈയിലേക്ക് യാത്ര നടത്തിയിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, World, Narendra Modi, Crime, Criminal Case, D Company's Code Words Revealed; 'Modi' For Chhota Shakeel And 'Delhi' For Karachi