Follow KVARTHA on Google news Follow Us!
ad

ഭാരശേഷി കൂട്ടി ദോസ്ത് പ്ലസ് വിപണിയില്‍

അശോക് ലെയ് ലന്‍ഡ് ചെറിയ വാണിജ്യ വാഹനമായ 'ദോസ്ത് പ്ലസ്' കൊച്ചിയില്‍ പുറത്തിറക്കി. വന്‍ വിജയമായ Kochi, News, Kerala, Business, Automobile, Technology, Managing Director, Tire, Ashok Leyland Dost Plus Launched.
കൊച്ചി: (www.kvartha.com 30/09/2017) അശോക് ലെയ് ലന്‍ഡ് ചെറിയ വാണിജ്യ വാഹനമായ 'ദോസ്ത് പ്ലസ്' കൊച്ചിയില്‍ പുറത്തിറക്കി. വന്‍ വിജയമായ ദോസ്തിന് പിന്നാലെയാണ് ദോസ്ത് പ്ലസ് വിപണിയിലെത്തിച്ചു. രണ്ട് ടണ്‍ മുതല്‍ 3.5 ടണ്‍ വരെ ഭാരവും പേലോഡ് ശേഷി 1.475 ടണ്ണും ഉള്ള ഈ ചെറിയ വാണിജ്യ വാഹനം പരമാവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്നതാണ്. 5,69,960 രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ എക്സ് ഷോറൂം വില.

രണ്ട് തരം വാഹനങ്ങളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പവര്‍ സ്റ്റിഡയറിംഗ് മാത്രമായതും പവര്‍സ്റ്റീയറിംഗും എയര്‍കണ്ടീഷന്‍ ക്യാബിനുമായുള്ളതും. ചെറിയ വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ അശോക് ലെയ് ലന്‍ഡിനു നിര്‍ണായക സ്വാധീനമാണുള്ളത് . ദോസ്ത് ഇതിനകം ഇന്ത്യയില്‍ 1.7 ലക്ഷം വിറ്റഴിഞ്ഞു. കേരളത്തില്‍ 20,000ത്തോളവും കൊച്ചിയില്‍ 8500 വാഹനങ്ങളുടേയും വില്‍പ്പന നടത്തിയെന്ന് അശോക് ലെയ് ലന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് കെ ദസരി പറഞ്ഞു.

Kochi, News, Kerala, Business, Automobile, Technology, Managing Director, Tire, Ashok Leyland Dost Plus Launched.

കേരളത്തിലെ മാര്‍ക്കറ്റ് വിഹിതം 34 ശതമാനം വരും. ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളേക്കാളും മുന്നിലാണ് കേരളം. വിദേശ വിപണയിലേക്കും അശോക് ലെയ് ലന്‍ഡ് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നു. മൊത്തം ചെറിയ ഭാരവാഹനങ്ങളുടെ കയറ്റുമതിയില്‍ ഇത് 80 ശതമാനം വരുമെന്ന് അശോക് ലെയ് ലന്‍ഡ്, എല്‍സിവി വിഭാഗം പ്രസിഡണ്ട് നിഥിന്‍ സേത്ത് പറഞ്ഞു . മികച്ച മൈലേജ്, 18 ശതമാനം അധികം പേലോഡ്, ഏഴ് ശതമാനം കൂടുതല്‍ സ്ഥലവും വലിപ്പവും, 15 ഇഞ്ച് ടയര്‍ എന്നിവ ഉറപ്പു നല്‍കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, News, Kerala, Business, Automobile, Technology, Managing Director, Tire, Ashok Leyland Dost Plus Launched.